Movie News

മോഹന്‍ലാല്‍ മുരുകദോസ്- ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍; ഒപ്പം വിദ്യുത്ജമാലും മൃണാള്‍ ഠാക്കൂറും

ഗജിനിയും തുപ്പാക്കിയും കത്തയും ഏഴാം അറിവും ഉള്‍പ്പെടെയുള്ള വമ്പന്‍ ഹിറ്റുകളുമായി തമിഴ്‌സിനിമയുടെ ആധുനിക കാലത്തെ മുന്‍നിര സംവിധായകരില്‍ പെടുന്ന എ.ആര്‍. മുരുകദോസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവനടന്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയില്‍ മോഹന്‍ലാലും ബോളിവുഡ് നടന്‍ വിദ്യൂത് ജമാലും ഉണ്ടാകുമെന്നാണ് വിവരം.

താല്‍ക്കാലികമായി ‘എസ്‌കെ 23’ എന്ന് അറിയപ്പെടുന്ന ചിത്രം ഒരു ഔട്ട് ആന്റ് ഔട്ട് ആക്ഷന്‍ എന്റര്‍ടെയ്നറാണെന്ന് പറയപ്പെടുന്നു, ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയാകും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും വിദ്യുത് ജമാലുമായി നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തി വരികയാണ്. ശിവകാര്‍ത്തികേയന്‍ തന്റെ രാജ്കുമാര്‍ പെരിയസാമി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഈ വര്‍ഷം അവസാനത്തോടെ പ്രോജക്റ്റ് ആരംഭിക്കാന്‍ സാധ്യതയുണ്ട്.

ശിവകാര്‍ത്തികേയന്റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാകാന്‍ സാധ്യതയുള്ളതിനാല്‍ ടീം പ്രീപ്രൊഡക്ഷന്‍ ജോലികളിലാണ്, കൂടാതെ ചിത്രത്തിന്റെ സംഗീതസംവിധായകനായി അനിരുദ്ധിനെ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയ്ക്കൊപ്പം ‘എസ്‌കെ 22’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. മോഹന്‍ലാല്‍ എംപുരാന്റെ ഷൂട്ടിംഗിലും. നേരത്തേ മുരുകദോസിനൊപ്പം തുപ്പാക്കിയില്‍ വിദ്യുത് ജമാല്‍ അഭിനയിച്ചിരുന്നു.