Oddly News

‘പാനി പൂരി വില്‍ക്കുന്ന മോദിജി’; വൈറലായി പ്രധാനമന്ത്രിക്ക് ഗുജറാത്തില്‍ നിന്നൊരു അപരന്‍..!

ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? ‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ഒന്നു ഞെട്ടി! പിന്നീട് എന്താണ് സംഭവമെന്ന് അന്വേഷണമായി. സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി മുഖസാമ്യമുള്ള അനില്‍ ഭായി താക്കറാണ് ഈ വ്യക്തി. ഇദ്ദേഹത്തിനെ ആര് കണ്ടാലും ഞെട്ടുമെന്നത് തീര്‍ച്ചയാണ്. ഹെയര്‍സ്‌റ്റൈയിലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ മോദിയാണെന്നെ പറയൂ .നാട്ടുകാര്‍ പ്രധാനമന്ത്രി മോദിയെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അനില്‍ ഭായി ജുനാഗഡ് സ്വദേശിയാണ്. തന്റെ 18ാം വയസ്സില്‍ ഇദ്ദേഹം പാനിപൂരി കച്ചവടം ആരംഭിക്കുന്നത്. മുത്തശ്ശന്‍ ആരംഭിച്ച പാനി പൂരി സെന്റര്‍ പീന്നിട് അനില്‍ ഭായി ഏറ്റെടുത്ത് നടത്തുകയായിരുന്നു. പ്രധാനമന്ത്രിയോടുള്ള മുഖസാദൃശ്യം കാരണം കടയില്‍ പാനിപൂരി വാങ്ങാന്‍ എത്തുന്നവര്‍ തന്നൊടൊപ്പം സെല്‍ഫി എടുക്കാറുള്ളതായി അദ്ദേഹം പറഞ്ഞു. രൂപത്തില്‍ മാത്രമല്ല പ്രധാനമന്ത്രിയുടെ ആശയങ്ങളും തനിക്ക് പ്രചോദനമാകാറുണ്ടെന്ന് അനില്‍ ഭായി പറയുന്നു.

ഇതാദ്യമായല്ല നരേന്ദ്രമോദിക്ക് ഒരു അപരന്‍ വരുന്നത്. നേരത്തേ മോദിയുമായുള്ള രൂപസാദൃശ്യത്താല്‍ മുംബൈയിലെ മലാഡിൽ നിന്നുള്ള വികാസ് മഹന്തേയും വൈറലായിരുന്നു.