Crime

ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി ഭാര്യയുടെ മൊഴി ; മൃതദേഹം കണ്ടെത്താനാകാതെ പോലീസ്

പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ ​മൊഴിയില്‍ വട്ടംചുറ്റി പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്.

നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് അഫ്‌സാന നല്‍കിയതെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സെപ്റ്റിടാങ്കും പരിസരവും പോലീസ് പരിശോധിച്ചു. വീടിനുള്ളില്‍ അുക്കളയും വണ്ടു മുറികളും കഴിച്ചുനോക്കിയെങ്കിലും മൃതദേഹ അവിശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പോലീസ് കരുതുന്നു.

ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുമാസം അഫ്‌സാനയും നൗഷാദും ഈ വീട്ടില്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. മീന്‍ കച്ചവടവും ഡ്രൈവിംഗുമായിരുന്നു നൗഷാദിന്റെ തൊഴില്‍. ഇയാള്‍ക്ക് മദ്യപിക്കുന്ന സ്വഭാവും ഉണ്ടായിരുന്നു.