ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹവും മകള്‍ മാള്‍ട്ടിയുടെ ജനനവും ഉണ്ടായിട്ടും താന്‍ ഇപ്പോഴും മുന്‍ കാമുകന്‍ നിക്ക് ജോനാസില്‍ ആകൃഷ്ടയാണെന്ന് ഹോളിവുഡ് നടിയും ഗായികയുമായ മൈലി സൈറസ്. ഇരുവരും വേര്‍പിരിഞ്ഞ് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷവും തന്റെ മുന്‍ നിക്ക് ജോനാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മിലി സൈറസ് തുറന്നുപറഞ്ഞു.
ഇരുവരും വേര്‍പിരിഞ്ഞ് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മിലി സൈറസ് മുന്‍ കാമുകനെക്കുറിച്ച് സംസാരിക്കുന്നത്. എവരി സിംഗിള്‍ ആല്‍ബം പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ജോനാസ് ബ്രദേഴ്‌സ് ബാന്‍ഡ് അംഗത്തെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്ന് മിലി സൈറസ് തുറന്നു പറഞ്ഞു. നിക്ക് ജോനാസുമായി വേര്‍പിരിഞ്ഞ ശേഷം സൈറസ് ലിയാം ഹെംസ്വര്‍ത്തുമായി ഡേറ്റിംഗ് നടത്തുകയും 2018 ല്‍ അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. ജോനാസാകട്ടെ പ്രിയങ്ക ചോപ്രയുമായി ഡേറ്റ് ചെയ്തു. ഏഴു വര്‍ഷമായി ദമ്പതികള്‍ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നു, കൂടാതെ ഇവര്‍ക്ക് മാള്‍ട്ടി എന്നൊരു മകള്‍ കൂടിയുണ്ട്.
പൊഡകാസ്റ്റില്‍ നടി സത്യസന്ധമായി സംസാരിച്ചു. ”എനിക്ക് നിക്കിനെ ഇഷ്ടമാണ്. അവന്റെയുള്ളില്‍ ഞാനുമുണ്ട്.”അവന്‍ വിവാഹിതനായി കുട്ടികളുമുണ്ട്. ജീവിതത്തില്‍ അവന് എല്ലാം നല്ലതായി.” തന്റെ മുന്‍ പങ്കാളിയെക്കുറിച്ചുള്ള സൈറസിന്റെ അഭിപ്രായങ്ങളോട് ആരാധകര്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നുണ്ട്. ബാല്യകാല ഹൃദയം എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ ‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തതയിലെ വരികള്‍” എന്നായിരുന്നു എക്‌സില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.
2006-2007 കാലഘട്ടത്തില്‍ നിക്കുമായുള്ള തന്റെ ഓണ്‍-ഓഫ് ബന്ധത്തെക്കുറിച്ച് സൈറസ് ഒരു ഗാനം രചിച്ചിട്ടുണ്ട്. ആ സമയത്ത്, തങ്ങളുടെ വേര്‍പിരിയല്‍ അവളെ ‘വിഷമിപ്പിക്കുകയും’ ‘കരയിക്കുകയും ചെയ്തിരുന്നതായി നടി പറയുന്നു. തനിക്കൊപ്പം ഒരു സംഗീതപരിപാടിയില്‍ പങ്കാളിയാകുന്നതിന് പകരം ജോനാസ് സ്വന്തമായി തന്റെ ബാന്‍ഡ് തുടങ്ങാന്‍ പോയതാണ് പിരിയാന്‍ കാരണമെന്നാണ് മിലി സൈറസ് പറഞ്ഞത്. നിലവില്‍, മൈലി സൈറസ് മാക്‌സ് മൊറാന്‍ഡോയുമായി 2021 മുതല്‍ ദമ്പതികള്‍ ഡേറ്റിംഗിലാണ്.