Healthy Food

ലൈംഗികത, ബീജോത്പാദനം… പുരുഷന്‍മാര്‍ ഈ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്

പുരുഷന്മാര്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരീരത്തിന്റെ മസിലുകള്‍, രോമങ്ങള്‍, ലൈംഗീകത, ബീജോത്പാദനം തുടങ്ങി പുരുഷശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ പുരുഷഹോര്‍മോണിനെ പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷികമാണ്.

എന്നാല്‍ ചില ആഹാരങ്ങളും മറ്റും ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കും. ക്ഷീണം, ഉദ്ധാരണപ്രശ്‌നം, ഓസ്റ്റിയോപൊറോസിസ്, ലൈംഗികാഗ്രഹം കുറയുക , വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇത് മൂലം നേരിട്ടേക്കാം. പ്രായം വര്‍ധിക്കുന്നത് അനുസരിച്ച് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ നില കുറഞ്ഞുവരും. മിക്കപ്പോഴും ഇതിനുള്ള ശരിയായ കാരണം വ്യക്തമായിരിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ നില കുറയാന്‍ കാരണമാവുന്നുണ്ട്. അവ ഏതാണെന്ന് നോക്കി ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.

  • മദ്യം – ഉയര്‍ന്ന അളവില്‍ മദ്യപിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ നില കുറയാന്‍ കാരണമാകും.
  • മിന്റ് ഉത്പന്നങ്ങള്‍ – മിന്റ് ഉള്‍പ്പെടുത്തിയിട്ടുള്ള ഉത്പന്നങ്ങള്‍ രുചിയിലും മണത്തിലും നല്ലതായിരിക്കുമെങ്കിലും ഇത് സ്വതന്ത്ര ടെസ്റ്റോസ്റ്റിറോണ്‍ നില കുറയ്ക്കുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.
  • ഫ്‌ലാക്‌സ് സീഡ് – ഫല്‍ക്‌സ് സീഡ് അഥവാ ചണവിത്തില്‍ ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നെങ്കിലും ഇത് പതിവാക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ നില കുറയാന്‍ കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചണവിത്തില്‍ മറ്റ് ഏത് ആഹാരത്തില്‍ കാണപ്പെടുന്നതിനെക്കാളും 800 ഇരട്ടി ലിഗ്‌നനുകള്‍ കാണപ്പെടുന്നതാണ് ഇതിനുള്ള പ്രധാന കാരണം.
  • പ്രോസസ്ഡ് ഫുഡ് – സോഡിയം, കലോറി, ഉയര്‍ന്ന അളവിലുള്ള പഞ്ചസാര എന്നിവയ്ക്കു പുറമേ ഫ്രോസണ്‍ ഫുഡ്, മാംസം, പാക്കേജ്ഡ് സ്‌നാക്‌സ് തുടങ്ങിയവ ട്രാന്‍സ്ഫാറ്റിന്റെ ഉറവിടമാണ്. ടൈപ്പ് 2 ഡയബറ്റിസ്, എരിച്ചല്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ ഉപയോഗമില്ലാത്ത കൊഴുപ്പാണ് ട്രാന്‍സ്ഫാറ്റുകള്‍. ഇത് ടെസ്റ്റോസ്റ്റിറോണ്‍ കുറയുന്നതിന് കാരണമാകും.
  • ട്രാന്‍സ് ഫാറ്റുകള്‍ – നെയ്യിന്റേയും വനസ്പതിയുടേയും രൂപത്തില്‍ ഉപഭോഗം ചെയ്യുന്ന ട്രാന്‍സ് ഫാറ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ബീജങ്ങളുടെ എണ്ണം, ടെസ്റ്റോസ്റ്റിറോണ്‍ നില, എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിലൂടെ പ്രത്യുത്പാദന ശേഷി കുറയാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.