Oddly News Spotlight

മെലാനിയ ട്രംപ് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമായി, ഗ്ലാമറസ് വേഷത്തില്‍ പ്രചാരണ വേദിയില്‍

പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ഭർത്താവ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതു മുതൽ മെലാനിയ ട്രംപ് പൊതുജനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പേഴിതാ മെലാനിയ മിൽവാക്കിയിലെ റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലേക്ക് ചുവപ്പ് വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് അവര്‍ കടന്നു വന്നു. അതും ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയോടെ. ഇതോടെ വെടിവയ്പ് സംഭവത്തിനുശേഷം ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എവിടെ എന്ന മാധ്യമങ്ങളുടെ അന്വേഷണത്തിന് വിരാമമായി.

ഒരു രാഷ്ട്രീയ കൺവെൻഷനിലാണ് പങ്കെടുക്കുന്നതെന്ന് ഓര്‍ക്കാതെ തിളങ്ങുന്ന, ഗ്ലാമറസ് വേഷത്തില്‍ വേദിയിലേയ്ക്ക് ഒരു ക്യാറ്റ് വാക്കില്‍ നടക്കുന്നതുപോലെയായിരുന്നു അവര്‍ കടന്നുവന്നത്. ട്രംപിന്റെ നീണ്ട പ്രസംഗത്തിന് ശേഷം അവര്‍ സ്റ്റേജിൽ അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നു, ജനക്കൂട്ടം ആയിരക്കണക്കിന് ബലൂണുകൾ ആകാശത്തേയ്ക്ക് പറത്തിവിടുന്നതിനിടെ അവര്‍ പോഡിയത്തിലേക്ക് നടന്നു. ഡൊണാൾഡ് ട്രംപ് അവളെ ആലിംഗനം ചെയ്ത് കവിളിൽ ചുംബനം നല്‍കി.

2016ൽ ഭർത്താവ് ആദ്യമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, മെലാനിയ ട്രംപ് സാധാരണ അമേരിക്കൻ പ്രസിഡന്റിന്റെ ഭാര്യമാരുടെ വഴികളില്‍ നിന്ന് മാറിയായിരുന്നു സഞ്ചാരം. യുഎസ് നാഷണൽ ആർക്കൈവ്സ് അവരെ “ദയയുടെ അംബാസഡർ” എന്നും കുട്ടികളുടെ പ്രശ്നങ്ങൾക്ക് വേണ്ടി വാദിക്കുന്നവളാണെന്നുമാണ് വിശേഷിപ്പിക്കുന്നത്.

ഒരു കുറ്റകൃത്യത്തിന് ട്രംപ് ശിക്ഷിക്കപ്പെട്ടപ്പോൾ അവര്‍ ന്യൂയോർക്കിൽ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച അദ്ദേഹം തന്റെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൂന്നാം തവണയും ഔദ്യോഗികമായി വിജയിച്ചപ്പോഴും അവര്‍ അവിടെ ഉണ്ടായിരുന്നില്ല. ഡൊണാൾഡ് ട്രംപിന്റെ 2024-ലെ കാമ്പെയ്‌നിലുടനീളം, മെലാനിയയും ഇവാങ്കയും ശ്രദ്ധയിൽപ്പെടാത്തവരാണ്. മെലാനിയയുടെ നീണ്ട അസാന്നിധ്യം, പ്രത്യേകിച്ച് വധശ്രമത്തിന് ശേഷം, നിരവധി കിംവദന്തികള്‍ പരത്തിയിരുന്നു. എറിക്, ഭാര്യ ലാറ, ഡൊണാൾഡ് ട്രംപ് ജൂനിയർ, പ്രതിശ്രുതവധു കിംബർലി ഗിൽഫോയിൽ, ഭർത്താവ് മൈക്കൽ ബൗലോസിനൊപ്പം ടിഫാനി ട്രംപ് എന്നിവരുൾപ്പെടെ നിരവധി ട്രംപ് കുടുംബാംഗങ്ങൾ ആർഎൻസിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, മെലാനിയ ഇല്ലായിരുന്നു. ബാരൺ ട്രംപും പരിപാടിയിൽ പങ്കെടുത്തിട്ടില്ല.

ഡെയ്‌ലി മെയിലിനു വേണ്ടി എഴുതുന്ന ലിബർട്ടേറിയൻ രാഷ്ട്രീയ നിരൂപകൻ കെന്നഡി മെലാനിയയെക്കുറിച്ച് എഴുതി, “പ്രഥമവനിതയെന്ന നിലയിൽ അവർ മനഃപൂർവം രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കി, പ്രചാരണ വേളയിലും വൈറ്റ് ഹൗസിലും ഒതുങ്ങി. അവളുടെ ഭർത്താവ് പറയുന്നതനുസരിച്ച്, അവൾ രാഷ്ട്രീയ ജീവിതത്തെ ‘വെറുക്കുന്നു’ –