Hollywood

3 വണ്‍നൈറ്റ് സ്റ്റാന്റുഡുകള്‍ ഉണ്ടായിട്ടുണ്ട്; 26 കാരനുമായുള്ളത് അത്ഭുതകരമെന്ന് ചാര്‍ലിസ് തെറോണ്‍

അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയില്‍ ഒരു യുവാവുമൊത്തുള്ള തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാര്‍ലിസ് തെറോണ്‍. ടോക്ക് ഷോ അവതാരകയായ മേഗിന്‍ കെല്ലിയുമായുള്ള ഒരു ‘സെക്‌സ് പോഡ്കാസ്റ്റ്’ ഷോയിലാണ് ചാര്‍ലിസ് തന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരു പുരുഷനെ എത്രമാത്രം ആവശ്യമാണെന്ന സൂചനയാണ് നടി നല്‍കിയത്.

എന്റെ മുഴുവന്‍ ജീവിതത്തിലും എനിക്ക് മൂന്ന് വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഞാന്‍ അടുത്തിടെയാണ് 26 വയസ്സുള്ള ഒരു യുവാവുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അത് ശരിക്കും അത്ഭുതകരമായിരുന്നു, ഞാന്‍ ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ല” അവര്‍ പറഞ്ഞു. ചാര്‍ലീസിന്റെ സത്യസന്ധത പ്രേക്ഷകര്‍ മൊത്തത്തില്‍ അംഗീകരിച്ചെങ്കിലും മെഗിന്‍ കെല്ലിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അത് പരസ്യമായി വെളിപ്പെടുത്തിയതിന് അവരെ വിമര്‍ശിക്കുകയും ചെയ്തു.

ചാര്‍ലിസിന്റെ അഭിപ്രായത്തെക്കുറിച്ച് മേഗിന്‍ സംസാരിച്ചു. ‘അവള്‍ നമ്മുടെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്, 49 വയസ്സ് പ്രായമുള്ള അവര്‍ 26 വയസ്സുകാരിയായി തോന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് വിചിത്രമായി തോന്നുന്നു.’ മേഗിന്‍ പറഞ്ഞു.

2013 ഡിസംബറില്‍, തെറോണ്‍ അമേരിക്കന്‍ നടന്‍ ഷോണ്‍ പെന്നുമായി ഡേറ്റിംഗ് ആരംഭിച്ചു. 2015 ജൂണില്‍ ആ ബന്ധം അവസാനിച്ചു. അവര്‍ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ചാര്‍ലിസ് പിന്നീട് അത് നിഷേധിച്ചു. പിന്നീട് ചാര്‍ലിസ് രണ്ട് കുട്ടികളെ ദത്തെടുത്തു: 2012 മാര്‍ച്ചില്‍ ഒരു മകളും 2015 ജൂലൈയില്‍ മറ്റൊരു മകളും.