Celebrity

12 വര്‍ഷമായി ഷാരൂഖിന്റെ കരിയര്‍ നിയന്ത്രിക്കുന്നത് ഈ വനിതയാണ് ; ശമ്പളം കോടികള്‍…!

വിജയിച്ച മിക്ക നടന്മാര്‍ക്കും തന്റെ കരിയറിനെ നയിക്കുന്ന പ്രതിബദ്ധതയുള്ള ഒരു മാനേജര്‍ ഉണ്ടാകും. ഷാരൂഖ് ഖാന്റെ ശ്രദ്ധേയമായ ബോളിവുഡ് കരിയറില്‍, പൂജ ദദ്‌ലാനി എന്ന ഈ നാല്പതുകാരി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒരു മാനേജര്‍ എന്ന നിലയ്ക്കപ്പുറം പൂജ ഷാരൂഖ് കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. എസ്ആര്‍കെ യുടെ നേട്ടങ്ങളില്‍ പൂജയുടെ സംഭാവന വളരെ വലുതാണ്.

2012 മുതല്‍ ഷാരൂഖ് ഖാന്റെ മാനേജരായി മുംബൈ സ്വദേശിയായ പൂജ ദദ്‌ലാനിയുണ്ട്. താരത്തിന്റെ ഷെഡ്യൂള്‍ ട്രാക്ക് ചെയ്യുക, നിയമപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കാര്യങ്ങളുടെ ഗേറ്റ് കീപ്പറാണ് അവള്‍. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന താരത്തിന്റെ ബിസിനസുകളുടെ പ്രവര്‍ത്തനങ്ങളും അവര്‍ നിയന്ത്രിക്കുന്നു.

പൂജ ദദ്‌ലാനിക്ക് അവിശ്വസനീയമായ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഏഴുലക്ഷത്തിനും ഒമ്പത് ലക്ഷത്തിനും ഇടയിലാണ് അവരുടെ പ്രതിഫലം. പ്രതിവര്‍ഷം അവര്‍ കോടികള്‍ നേടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. പൂജയുടെ ജോലിയോടുള്ള പ്രതിബദ്ധത ബോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ കരിയറില്‍ ഗണ്യമായ സംഭാവനയാണ് നല്‍കിയിട്ടുള്ളത്.

പൂജാ ദദ്‌ലാനിയുടെ ആഡംബരജീവിതമാണ് അവരുടെ ഉയര്‍ന്ന പ്രതിഫലത്തിന്റെ തെളിവായി റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാണിക്കുന്നത്. ഏകദേശം 50 കോടി രൂപയുടെ ആസ്തി ഷാരൂഖിന്റെ കരിയര്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. ഗൗരി ഖാന്‍ നിര്‍മ്മിച്ചുകൊടുത്ത മുംബൈയിലെ കോടിക്കണക്കിന് രൂപയുടെ ഒരു ആഡംബര ഭവനവും അവര്‍ക്കുണ്ട്.