Good News

സൂപ്പര്‍വുമണ്‍ ! 3500ലധികം പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കിയ തെരേസ കച്ചിന്‍ഡമോട്ടോ

ഒരുകാലത്ത് ശൈശവ വിവാഹങ്ങള്‍ നമ്മുടെ നാട്ടിലും വളരെ സജീവമായിരുന്നു. എന്നാല്‍ ഇന്ന് ആ സാഹചര്യം ഒരുപാട് മാറിയട്ടുണ്ട്. പക്ഷെ ആഫ്രിക്കയിലെ മലാവിയില്‍ ഇപ്പോഴും 18 വയസിന് മുന്‍പ് വിവാഹിതയാകുന്നവര്‍ വളരെ കൂടുതലാണ്. ഈ രാജ്യത്ത് 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളും തന്റെ 18 വയസിന് മുന്‍പ് വിവാഹിതയാവുന്നവരാണ്. എന്നാല്‍ ഈ അനാചാരത്തിനെത്തിരെ ശക്തമായി പോരാടിയ ഒരു സ്ത്രീയാണ് മലവിയിലെ ഡെഡ്‌സ ജിലിലയിലെ ഗോത്രവര്‍ഗ ഭരണാധികാരിയായ സീനിയര്‍ ചീഫ് തെരേസ കച്ചിന്‍ഡമോട്ടോ. വളരെ കാലമായി ഈ 66 കാരി ശൈശവ വിവാഹത്തിനെതിരെ നിലകൊള്ളുകയാണ്. അവര്‍ക്കു നേരെ നിരവധി തവണ ഭീഷണിയുടെ സ്വരങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍ തടസ്സങ്ങളില്‍ തളരാതെയാണ് തെരേസയുടെ പോരാട്ടം.

അവളുടെ 20 വര്‍ഷത്തെ ഭരണത്തില്‍, ഏകദേശം 3,500 ബാലവധുക്കളുടെ വിവാഹങ്ങള്‍ അവര്‍ തടയുകയും പെണ്‍കുട്ടികളെ അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. ചീഫിന്റെ പിതാവ് പ്രദേശത്തെ മുതിര്‍ന്ന തലവനായിരുന്നു. കച്ചിന്‍ഡമോട്ടോ 12 കുട്ടികളില്‍ ഇളയവളായിരുന്നു, പക്ഷേ അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. അതിനാല്‍ തന്നെ മലാവിയുടെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള തലസ്ഥാനമായ സോംബയിലെ തെക്കന്‍ നഗരത്തിലെ ഒരു വലിയ കോളേജില്‍, വീട്ടില്‍ നിന്ന് 200 മൈല്‍ അകലെയുള്ള ഒരു വലിയ കോളേജില്‍ കച്ചിന്‍ഡമോട്ടോ പഠിച്ചു. പിന്നീട് ജോലിയില്‍ പ്രവേശിച്ചു. അടുത്ത 27 വര്‍ഷക്കാലം കച്ചിന്‍ഡമോട്ടോ ജോലി ചെയ്തു, പഠനം തുടരാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ച യുവതികളെ കാണുന്നതില്‍ കച്ചിന്‍ഡമോട്ടോ സന്തോഷിച്ചു.

കച്ചിന്‍മോട്ടോയുടെ ഗോത്ര രാജകുടുംബത്തിലെ 15 അംഗങ്ങളില്‍ നിന്ന് 2003 ന്റെ മധ്യത്തില്‍ ഒരു അപ്രതീക്ഷിത സംഭവമുണ്ടായി. അവരുടെ പിതാവില്‍ നിന്ന് ഡെഡ്‌സയുടെ സീനിയര്‍ മേധാവിയായി ചുമതലയേറ്റ കച്ചിന്‍മോട്ടയുടെ മുതിര്‍ന്ന് സോഹദരന്‍ മരിച്ചു. പകരക്കാരനെ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടതായി വന്നില്ല. കച്ചിന്‍മോട്ടോയെ അവര്‍ തിരഞ്ഞെടുത്തു. മലാവിയില്‍ മുതിര്‍ന്ന വനിതാ മേധാവികള്‍ വളരെ വിരളമാണ്. അതിനാല്‍ കച്ചിന്‍മോട്ടോ ഒരു നിമിഷം ഒന്ന് സ്തംഭിച്ചുപോയി. വിദ്യാസമ്പന്നയായിരുന്നതിനാലും ആളുകളുമായി നല്ല ബന്ധമുള്ളതിനാലുമാണ് ഇവരെ തിരഞ്ഞെടുത്തത്. അവരതിന് മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഇവര്‍ ചീഫ് ആയി നിയമിതയായപ്പോഴാണ് നിരവധി കൗമാരക്കാരികള്‍ കുഞ്ഞുങ്ങളുമായി നടക്കുന്ന കാഴ്ച്ച അവര്‍ കാണുന്നത്. അത് അവരില്‍ ഒരു നിമിഷം ഞെട്ടല്‍ ഉളവാക്കി.

11 സ്ത്രീകളുള്‍പ്പെടെ 51 ഉപമേധാവികളെ ചീഫ് ഒന്നിച്ചുകൂട്ടുകയും അവരുടെ പ്രദേശങ്ങളില്‍ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടുകയും ചെയ്തു. അതിനുശേഷം നിലവിലുള്ള വിവാഹങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. പ്രാദേശിക മേധാവികള്‍ക്ക് സാധാരണയായി വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മാതാപിതാക്കളില്‍ നിന്ന് പണമോ പശുക്കളോ സമ്മാനമായി ലഭിക്കും. അതറിഞ്ഞതോടെ അവര്‍ ഇത്തരക്കാരെ പുറത്താക്കി. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളുടെ ഇരുട്ടിലായ ജീവിതത്തിന് ഒരു വെളിച്ചം കൊണ്ടുവന്ന വ്യക്തിയാണ് തെരേസ കച്ചിന്‍മോട്ടോ.