ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പൊട്ടിത്തെറിക്കുന്ന വേദി ലോകത്തുടനീളമുള്ള ക്രിക്കറ്റ്താരങ്ങളുടേയും ആരാധകരുടെയും സംഗമവേദിയാണ്. അവരില്‍ വേറിട്ടു നില്‍ക്കുന്ന പേരാണ് കാവ്യമാരന്‍ എന്നത്. വന്‍ വ്യവസായിയും സമ്പന്നനുമായ കലാനിധി മാരന്റെ മകള്‍ ഐപിഎല്‍ വേദിയില്‍ സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങളില്‍ വിഐപി ബോക്‌സിലെ പതിവ് മുഖമാണ്.
തന്റെ ടീം മുന്നേറുമ്പോള്‍ ആഹ്‌ളാദത്താല്‍ ചാടി മറിയുന്ന കാവ്യാമാരന്റെ മുഖവും ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ മത്സരമാണ്. കുടുംബത്തിന്റെ തട്ടകമായ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന കാവ്യാമാരന്‍ പക്ഷേ സണ്ണിന്റെ ബിസിനസാണ് തട്ടകമാക്കിയിട്ടുള്ളത്.
ക്രിക്കറ്റ് സമൂഹത്തില്‍ ഏറെ അറിയപ്പെടുന്ന മുഖമെന്നതിനപ്പുറത്ത് ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയും സിഇഒ യുമാണ്. 2018 ല്‍ സിഇഒ ആയത് മുതല്‍ സണ്‍റൈസേഴ്‌സിന്റെ ഓപ്പറേഷന് പിന്നിലെ ചാലകശക്തിയുമാണ്.
അവരുടെ കായികവേദിയോടുള്ള ആഭിമുഖ്യവും ബിസിനസ് താല്‍പ്പര്യങ്ങളും ഫ്രാഞ്ചൈസിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചിരിക്കുകയാണ്. മാരന്‍കുടുംബത്തില്‍പിറന്ന കാവ്യ കലാനിധിമാരന്റെ മകളാണ്. ഫോബ്‌സിന്റെ പട്ടികയില്‍ 2.3 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള സണ്‍ 33 പ്രാദേശിക ചാനലുകളുമായി സഹകരണമുള്ള വലിയ മാധ്യമ സ്ഥാപനമാണ്. മാധ്യമരംഗത്തും ബിസിനസ് സര്‍ക്കിളിലും വിലയേറിയ മുഖമാണ് സണ്‍ ഗ്രൂപ്പ്. മികച്ച വിദ്യാഭ്യാസ അടിത്തറയിലാണ് കാവ്യാമാരന്‍ നേതൃത്വത്തിലേക്ക് എത്തിയത്.
ചെന്നൈയിലെ സ്റ്റെല്ല മോറിസ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം യുകെയിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ എംബിഎ ബിരുദം നേടി. അറിവും അഭിലാഷവും കൊണ്ട് സമ്പന്നയായ കാവ്യ ഐപിഎല്‍ ഫ്രാഞ്ചൈസിയും സജീവമായി കൈകാര്യം ചെയ്യുകയും സണ്‍ ഗ്രൂപ്പിന്റെ ബിസിനസ്സ് ശ്രമങ്ങള്‍ക്ക് തന്റേതായ നിലയില്‍ ഏറ്റവു മഹനീയമായ സംഭാവന നല്‍കുകയും ചെയ്യുന്നു.
ജന്‍ഭാരത് ടൈംസ് കാവ്യയുടെ സ്വകാര്യ സ്വത്ത് മാത്രം 409 കോടി വിലമതിക്കുന്നു. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യയുടെ പണക്കാരുടെ 2019 ലെ പട്ടികയനുസരിച്ച് ഏറ്റവും മുകളിലുള്ള കലാനിധിമാരന്റെ സ്വത്ത് വിലമതിക്കുന്നത് 19,000 കോടിയാണ്.