ചാമ്പ്യന്‍സ് ട്രോഫി 2025 ഒരുപാട് ട്വിസ്റ്റുകളും ടേണുകളും ഉള്ള ഒരു ആവേശകരമായ ടൂര്‍ണമെന്റായി അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അനേകം ആരാധകരാണ് മത്സരവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ മിന്നിമറയുന്നത്. ഇവരില്‍ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ച ഒരു സുന്ദരിയെ തെരയുകയാണ് ഇന്ത്യന്‍ ആരാധകര്‍.
മത്സരത്തിനിടെ ക്യാമറാമാന്‍ പല തവണ യുവതിയെ കാണിച്ചതോടെ അവളുടെ പ്രൊഫഷനെ ചുറ്റിപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. യൂട്യൂബില്‍ നാല് ദശലക്ഷ ത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള ഒരു ജനപ്രിയ യുട്യൂബ് ഗെയിമിംഗ് താരമായ പായല്‍ ധാരെയാണ് അത്. ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) എന്ന അവരുടെ കണ്ടന്റ് പേരുകേട്ടതാണ്. 2024-ലെ മൊബൈല്‍ സ്ട്രീമറിനുള്ള അവാര്‍ഡും അവര്‍ക്ക് ലഭിച്ചിരുന്നു
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്ദെക്കുമൊപ്പം ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പരസ്യത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു. യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും ഉള്‍പ്പെടെ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 4 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.
ക്രിക്കറ്റ്ടൈംസ് ഡോട്ട് കോം പറയുന്നതനുസരിച്ച്, മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഉമ്രനാല വില്ലേജില്‍ നിന്നുള്ള സുന്ദരി സെമിഫൈനല്‍ മത്സരത്തിന് പിന്നാലെ ഫൈന ലിലും പങ്കെടുക്കാനും വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനും സാധ്യതയുണ്ട്.