Celebrity

ബാബര്‍ അസമും നടി ഹനിയ ആമിറും; പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കയുമെന്ന് ആരാധകര്‍

പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെയും നടി ഹനിയ ആമിറിനെയും ഇപ്പോള്‍ ആരാധകര്‍ വിളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്നെങ്കിലും ബാബര്‍ അസമിനെ നടിയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പ് കോളങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍.നിരവധി ആരാധകരാണ് ഇവരെ ദമ്പതികളാക്കി വീഡിയോകളും റീലുകളും നിര്‍മ്മിക്കുന്നത്.

ബാബറോ ഹനിയയോ ഒരിക്കലും ഡേറ്റിംഗിനെക്കുറിച്ചോ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വ്യത്യസ്ത വേദികളില്‍ ഇരുവരും പരസ്പരം ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. വൈറലായ ഒരു വീഡിയോയില്‍ ഹനിയ ബാബര്‍ അസമിനെ ‘തന്നേക്കാള്‍ ക്യൂട്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റൊരു വീഡിയോയില്‍, ഹനിയ ആമിറിനൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള ആഗ്രഹം ബാബര്‍ അസം പ്രകടിപ്പിക്കുന്നു. ഹാനിയയെയും ബാബറിനെയും ആരാധകര്‍ വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ്മ ജോഡിയോടാണ് താരതമ്യം ചെയ്യുന്നത്.

അനുഷ്‌ക ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും മുഖം ഹാനിയയായും ബാബറായും മാറ്റുന്ന ഒരു ഡീപ്‌ഫേക്ക് വീഡിയോ വരെ നെറ്റിസണ്‍ നിര്‍മ്മിച്ച് വൈറലാക്കിയിട്ടുണ്ട്. അതേസമയം ബാബര്‍ അസമുമായി ബന്ധപ്പെടുന്നതിന് മുമ്പ്, പാക്കിസ്ഥാന്‍ ഗായകന്‍ അസിം അസ്ഹറുമായുള്ള ഹാനിയയുടെ ഡേറ്റിംഗ് കിംവദന്തികള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ആരോപണം ഹാനിയ നിഷേധിച്ചു. ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ കടുത്ത ആരാധികയാണ് പാക് നടി 1997 ഫെബ്രുവരി 12-ന് റാവല്‍പിണ്ടിയിലാണ് ജനിച്ചത്. 2016-ല്‍ ജനന്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. എന്നിരുന്നാലും, 2017-ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ഹനിയയുടെ തിത്ലിയിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ താരം നിരവധി ഹിറ്റുകളുടെ ഭാഗമാണ്. നാ മാലൂം അഫ്രാദ് 2, പര്‍വാസ് ഹേ ജുനൂന്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

ഫാമിലി ഡ്രാമ ഹംസഫറിലെ ഹലാ ഹംസ എന്ന കഥാപാത്രം ഹാനിയയെ ജനപ്രീതിയുടെ പുതിയ ഉയരങ്ങളിലെത്തിച്ചു.മേബെലിന്‍ ന്യൂയോര്‍ക്ക്, സ്‌പ്രൈറ്റ് എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് നടി. അതേസമയം, ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ബാബര്‍ അസം അടുത്തിടെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. അവിടെ അവര്‍ക്ക് ഒമ്പത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമേ ജയിക്കാനായുളളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്താകുകയും ചെയ്തു.

https://twitter.com/StarBoyEditx/status/1723184865695457579?s=20