സിനിമ മേഖലയില്‍ നടീ-നടന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ പല കഥകളും പുറത്ത് വരാറുണ്ട്. സുസ്മിത സെന്‍, തബു, അമിഷാ പട്ടേല്‍ തുടങ്ങിയ നടിമാരുടെ പേരും പല നടന്മാരുടെ പേരും ചേര്‍ത്തുള്ള കഥകള്‍ ബോളിവുഡില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒന്നല്ല, രണ്ട് തവണയല്ല, മൂന്ന് തവണ പ്രണയിച്ചിട്ടും നിരാശ അനുഭവിച്ച ഒരു നടിയുണ്ട്. തന്റെ 41-ാം വയസ്സിലും ഈ തെന്നിന്ത്യന്‍ സുന്ദരി അവിവാഹിതയായി തുടരുകയാണ്. പറഞ്ഞു വരുന്നത് സൗത്ത് ഇന്ത്യന്‍ താരം തൃഷ കൃഷ്ണനെ കുറിച്ചാണ്.
തൃഷ തന്റെ സിനിമകളിലൂടെ മാത്രമല്ല, അവളുടെ വ്യക്തിജീവിതത്തിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. അഭിനേതാക്കളുമായുള്ള താരത്തിന്റെ ബന്ധം പലപ്പോഴും ചര്‍ച്ചയായിരുന്നു. തൃഷയുടെ പേര് രണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം ഇല്ലാതായി. 2005-ല്‍, തൃഷ കൃഷ്ണനും ദളപതി വിജയുമായുള്ള അടുപ്പം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചയായി. ഗില്ലി എന്ന ചിത്രത്തിലായിരുന്നു ആ സമയത്ത് ദളപതി വിജയും തൃഷ കൃഷ്ണനും ഒന്നിച്ചത്. നടിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിജയുടെ ദാമ്പത്യ ജീവിതത്തില്‍ പോലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചു.
ഭാര്യയുമായുള്ള അദ്ദേഹത്തിന്റെ ഭിന്നത പരസ്യമായി. ഈ ഊഹാപോഹങ്ങള്‍ക്കിടയിലും ദളപതി വിജയ് ഒരിക്കലും തന്റെ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചില്ല. എന്നാല്‍ തൃഷ ഇതേക്കുറിച്ച് തുറന്നു സംസാരിച്ചു. ഇരുവരും സഹനടീ നടന്മാര്‍ മാത്രമാണെന്നും തന്റെ പേര് വിജയുടെ പേരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റെന്നും നടി തുറന്നു പറഞ്ഞു.
ബാഹുബലി നടന്‍ രാണ ദഗ്ഗുബട്ടിയുമായി തൃഷയുടെ ബന്ധവും ഇതിനിടയില്‍ പ്രചരിച്ചു. പല അവസരങ്ങളിലും ഇരുവരേയും ഒരുമിച്ച് കാണപ്പെട്ടു. ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ വിവാഹത്തിന്റെ ഘട്ടത്തില്‍ എത്തിയപ്പോള്‍ ഇരുവരും പിരിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യവസായിയുമായി വിവാഹ നിശ്ചയം നടത്തി പുതിയ ജീവിതം ആരംഭിക്കാന്‍ തൃഷ കൃഷ്ണന്‍ തീരുമാനിച്ചു. പിന്നീട് 2015 ജനുവരി 23-ന് വരുണ്‍ മണിയനുമായി വിവാഹനിശ്ചയം നടത്തി. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതിനിടെ, പെട്ടെന്ന് തൃഷ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സാമൂഹിക സമ്മര്‍ദ്ദം കാരണം താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്.