തമിഴും തെലുങ്കിലും ഹിന്ദിയും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അനേകം സിനിമകള്‍ ചെയ്തിട്ടുള്ള നടി മീരാചോപ്ര ഇന്ത്യയില്‍ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ നിയമനടപടിക്കൊരുങ്ങുകയാണ് താരം. വൈറല്‍ വീഡിയോയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുള്ള നടി വീഡിയോ വ്യാജമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജവീഡിയോ ഷെയര്‍ ചെയ്തവരുമായി ആശയവിനിമയം നടത്തിയ മീരാചോപ്ര സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അതെടുത്തു മാറ്റാനുള്ള പോരാട്ടത്തിലാണ്. വീഡിയോയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് നടിയിപ്പോള്‍. സിനിമയില്‍ നന്നായി തുടങ്ങിയ നടിക്ക് പെട്ടെന്ന് തന്നെ ആരാധകപ്രീതി നേടാനായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി നടി ഒരു ഭാഷയിലെയും സിനിമയില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നില്ല. 2023 ല്‍ ഹിന്ദിയില്‍ റിലീസ് ചെയ്ത ‘സേഫ്ഡ്’ ആയിരുന്നു നടിയെ അവസാനമായി ബിഗ്സ്‌ക്രീനില്‍ കണ്ടത്.
ദീര്‍ഘകാലബന്ധത്തിലായിരുന്ന ബിസിനസുകാരന്‍ രക്ഷിത് കെജ്രിവാളിനെ നടി വിവാഹം കഴിച്ചത് മാര്‍ച്ചിലായിരുന്നു. ജെയ്പൂരില്‍ നടന്ന ആഡംബര വിവാഹത്തിന് ശേഷം കുടുംബിനിയായി കഴിയുന്ന നടിയുടെ അശ്ളീല വീഡിയോ അടുത്തിടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. ബോളിവുഡിലെ മുന്‍നിരനായികമാരില്‍ പെടുന്ന പ്രിയങ്കാചോപ്ര മീരയുടെ കസിനാണ്. ചേച്ചിയെ പോലെ തന്നെ മീരാചോപ്രയും തമിഴിലാണ് തുടങ്ങിയത്. പെട്ടെന്ന് തന്നെ തിരക്കുള്ള നായികയായി മീര മാറുകയും ചെയ്തിരുന്നു.
