ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന ബ്രാന്‍ഡുകളിലൊന്നാണ് മക്ഡൊണാള്‍ഡ്. പ്രശസ്തി നേടാന്‍ അവര്‍ എടുത്തിരുന്ന ആശയം തിരക്കേറിയ സ്ഥലങ്ങളില്‍ റെസ്റ്റോറന്റുകള്‍ തുറക്കുക എന്നതായിരുന്നു. എന്നാല്‍ കാനഡയിലെ ക്യൂബെക്കില്‍ അവര്‍ തുറന്ന റെസ്റ്റോറന്റിന്റെ ആശയം ലോകം മുഴുവനുമുള്ള അവരുടെ ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വയലിന് നടുവിലാണ് അതിന്റെ ക്യൂബെക്കിലെ ചെയിന്‍ സ്ഥാപനത്തിന്റെ അസാധാരണമായ സ്ഥാനം. ഒരാഴ്ച മുമ്പ് തുറന്ന മക്ഡൊണാള്‍ഡ് റെസ്റ്റോറന്റ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
സെന്റ്-ഫ്രാങ്കോയിസിലെ 8075 അവന്യൂ മാര്‍സെല്‍-വില്ലെന്യൂവില്‍ സ്ഥിതി ചെയ്യുന്ന പുതിയ മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റ് കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അത് വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടില്ല, പകരം ഒരു ജനറേറ്ററിലാണ് പ്രവര്‍ത്തിക്കുന്നത്. ‘ഇത് അക്ഷരാര്‍ത്ഥത്തില്‍ കൃഷിയിടത്തിന്റെ നടുവിലാണ്. ഇത് ഫാമുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു, വൈദ്യുതി പോലും ഇല്ല. അവര്‍ ഒരു ജനറേറ്ററില്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുകയാണ്.
ഇത് അത് ഭ്രാന്താണ്!” സമീപവസിയായ ഒരാളുടെ പ്രതികരണം ഏതാണ്ടിങ്ങനെയായിരുന്നു. വിചിത്രമായി ഒറ്റപ്പെട്ട മക്‌ഡൊണാള്‍ഡിനെ കാണിക്കുന്ന ടിക്ടോക്കറിന്റെ ഹ്രസ്വ ക്ലിപ്പ് പതിനായിരക്കണക്കിന് തവണ കാണുകയും ഓണ്‍ലൈനില്‍ നിരവധി സിദ്ധാന്തങ്ങള്‍ക്കും കിംവദന്തികള്‍ക്കും കാരണമാവുകയും ചെയ്തു.മക്‌ഡൊണാള്‍ഡ് അതിന്റെ ഫ്രാഞ്ചൈസി അവിടെ വില്‍ക്കാന്‍ സമ്മതിച്ചതിന് പിന്നില്‍ മറ്റൊരു തന്ത്രമാണെന്ന് ചിലര്‍ പറയുന്നു.
ചുറ്റുമുള്ള ഭൂമി ഡെവലപ്പര്‍മാര്‍ക്ക് വില്‍ക്കാന്‍ പോകുകയാണത്രേ. പ്രദേശം മുഴുവന്‍ ഏറെ താമസിയാതെ പുതിയ വീടുകള്‍ കൊണ്ട് നിറയാന്‍ പോകുന്നു. അടിസ്ഥാനപരമായി, ഭൂമിയുടെ വില കുതിച്ചുയരുന്നതിന് മുമ്പ് മക്‌ഡൊണാള്‍ഡ് നേരത്തെ എത്തി എന്നേയുള്ളെന്നാണ് കണ്ടെത്തല്‍. പക്ഷേ കാനഡയിലെ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റിന്റെ അസാധാരണമായ സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഈ സിദ്ധാന്തങ്ങളില്‍ ഏതെങ്കിലും ശരിയുണ്ടോ എന്ന് വ്യക്തമല്ല.