ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി തന്റെ ജോലിയിലും കൈകടത്തിയെന്ന് പറയുകയാണ് ദുബായില്‍ നിന്നുള്ള ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി. ജോലി നഷ്ടപ്പെട്ടാല്‍ മക്ഡൊണാള്‍ഡില്‍ ജോലിക്കായി അപേക്ഷിക്കേണ്ടി വരുമെന്നാണ് പള്‍മണോളജിസ്റ്റായ ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി തമാശയായി പറയുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. തീവ്രപരിചരണ വിഭാഗത്തിലും സ്ലീപ് മെഡിസിനിലുമായി 18 വര്‍ഷത്തെ പരിചയസമ്പത്തുള്ള പ്രശസ്തനായ പള്‍മണോളജിസ്റ്റാണ് ഡോ. മുഹമ്മദ് ഫൗസി. തന്റെ പരിചയസമ്പത്തില്‍ നിന്നുള്ള മെഡിക്കല്‍ നിഗമനങ്ങളുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യക്ക് സാധിക്കുമോ എന്നറിയാനായി നടത്തിയ Read More…
Tag: McDonald
ആളില്ലാത്ത വയലിന് നടുവില്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റ്; പക്ഷേ അതിനൊരു കാരണമുണ്ട്
ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന ബ്രാന്‍ഡുകളിലൊന്നാണ് മക്ഡൊണാള്‍ഡ്. പ്രശസ്തി നേടാന്‍ അവര്‍ എടുത്തിരുന്ന ആശയം തിരക്കേറിയ സ്ഥലങ്ങളില്‍ റെസ്റ്റോറന്റുകള്‍ തുറക്കുക എന്നതായിരുന്നു. എന്നാല്‍ കാനഡയിലെ ക്യൂബെക്കില്‍ അവര്‍ തുറന്ന റെസ്റ്റോറന്റിന്റെ ആശയം ലോകം മുഴുവനുമുള്ള അവരുടെ ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വയലിന് നടുവിലാണ് അതിന്റെ ക്യൂബെക്കിലെ ചെയിന്‍ സ്ഥാപനത്തിന്റെ അസാധാരണമായ സ്ഥാനം. ഒരാഴ്ച മുമ്പ് തുറന്ന മക്ഡൊണാള്‍ഡ് റെസ്റ്റോറന്റ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സെന്റ്-ഫ്രാങ്കോയിസിലെ 8075 അവന്യൂ മാര്‍സെല്‍-വില്ലെന്യൂവില്‍ സ്ഥിതി ചെയ്യുന്ന പുതിയ മക്‌ഡൊണാള്‍ഡ് Read More…


