പ്രതിഭയെ മൂടി വെയ്ക്കാനാകില്ലെന്നാണ് പഴഞ്ചൊല്ല്. പതിനാറാം വയസ്സില്‍ വിവാ ഹിതയും 17 ല്‍ അമ്മയാകുകയും മുപ്പതാം വയസ്സില്‍ വിവാഹമോചനം തേടുകയും ചെയ്ത ഒരു ബോളിവുഡ് നടിയുടെ യാത്ര ഇത് തെളിയിക്കുന്നതാണ്. വിവാഹമോചനശേഷം സിനിമയിലേക്ക് തിരിച്ചുവന്ന അവര്‍ ഇതിഹാസ സിനിമാ ക്കാരനായിരുന്ന ഒരു ഹോളിവുഡ് സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുയൂം ചെയ്തു.
പറഞ്ഞുവരുന്നത് ഋഷി കപൂറിനൊപ്പം അരങ്ങേറ്റം കുറിച്ച ഈ ബോളിവുഡ് നടി ഡിം പിള്‍ കപാഡിയയെക്കുറിച്ചാണ്. 1973 ല്‍ ഋഷി കപൂറിനൊപ്പം ബോബി എന്ന ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഈ നടി , തന്റെ ധീരമായ വ്യക്തിത്വവും അതിശയിപ്പിക്കുന്ന രൂപഭാവവും കൊണ്ട് നിരവധി ട്രെന്‍ഡുകള്‍ക്ക് തുടക്കമിട്ടു.
1973 ല്‍ 16 വയസ്സുള്ളപ്പോള്‍ ഡിംപിള്‍ കപാഡിയ രാജേഷ് ഖന്നയെ വിവാഹം കഴിച്ചു. 15 വയസ്സായിരുന്നു ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം. അവരുടെ വിവാഹം ആദ്യം ആഘോഷിച്ചെങ്കിലും, താമസിയാതെ പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങി. കരിയര്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ രാജേഷ് കപാഡിയയോട് അഭ്യര്‍ത്ഥിച്ചതു മുതല്‍ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു.
വിവാഹിതയാകുമ്പോള്‍, വ്യവസായത്തില്‍ നിന്ന് അവസരം നഷ്ടമാകുന്ന നടിമാരുടെ പട്ടികയില്‍ ആയിരുന്നില്ല ഡിംപിള്‍. ബോളിവുഡില്‍ ഈ വെല്ലുവിളികളെ അതിജീ വിക്കുന്ന ഒരു സ്ത്രീയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിരുന്നു അവര്‍. രാജേഷ് ഖന്നയ്ക്ക് ഒരു മകനെ വേണമെന്ന ആഗ്ര ഹമാണ് വേര്‍പിരിയലിന് കാരണമെന്ന് കിംവദന്തികളുണ്ടായിരുന്നു. 25-ാം വയസ്സില്‍ ഡിംപിള്‍ രാജേഷുമായി വേര്‍പിരിയുകയും രണ്ട് പെണ്‍മക്കളുടെ ഒറ്റ അമ്മയാകുകയും ചെയ്തു.
വന്‍വിവാദനായികയായി നില്‍ക്കുമ്പോഴും പക്ഷേ അതൊന്നും ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് നല്‍കുന്നതില്‍ നിന്ന് അവരെ ഒരിക്കലും തടഞ്ഞില്ല. ബോളിവുഡില്‍ നിന്ന് 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, കപാഡിയ സാഗര്‍ (1985) എന്ന ചിത്രത്തിലെ ശക്ത മായ പ്രകടനത്തിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത് , ഇത് ബോളി വുഡിലെ അവരുടെ രണ്ടാം ഇന്നിംഗ്‌സിന് തുടക്കം കുറിച്ചു. തിരിച്ചുവരവില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. റുഡാലി (1993) എന്ന ചിത്രത്തിലെ അഭിനയ ത്തിന് ദേശീയ അവാര്‍ഡ്.
ബോബി , സാഗര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് , ക്രാന്തിവീര്‍ (1994) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് എന്നിവ അവര്‍ നേടി. 2006-ല്‍, ലീല എന്ന ഇംഗ്ലീഷ് ഭാഷാ ചിത്രത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു. 2020-ല്‍ ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റിലൂടെ ഹോളിവുഡിലും അവര്‍ അരങ്ങേറ്റം കുറിച്ചു.




