സിംഗളായ പുരുഷന്മാരെ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടുകയാണ് ചൈനക്കാരായ യുവതികള്‍. പരിചയം സ്ഥാപിച്ച് കുറച്ച് ദിവസങ്ങല്‍ക്കകം വിവാഹം ഒട്ടും താമസിക്കാതെ വിവാഹ മോചനവും നടത്തും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പങ്കാളികളെ തിരഞ്ഞെടുക്കാനായി ആളുകള്‍ തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പിന് വഴിവെക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
എളുപ്പത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് യുവാക്കള്‍ നോക്കുന്നത്. ഇതിന് സൗകര്യം ഒരുക്കുന്ന പല പ്ലാറ്റ്ഫോമുകളുമുണ്ട്.
അവിവാഹിതരായ യുവാക്കളുമായി യുവതികള്‍ ഓണ്‍ലൈനില്‍ ബന്ധം സ്ഥാപിക്കുന്നു. ഇതിനായി പെണ്‍കുട്ടികളെ പ്രത്യേകമായി ഏര്‍പ്പെടുത്തുന്ന മാച്ച്മേക്കിങ് ഏജന്‍സികള്‍ പോലും പ്രവര്‍ത്തിക്കുന്നു. പിന്നീട് വിവാഹത്തിന് ഒരുക്കമാണെന്ന് വാഗ്ദാനവും നല്‍കുന്നു. പെണ്‍കുട്ടിക്കുള്ള സ്ത്രീധനമായി വന്‍ തുക ഏജന്‍സിക്ക് കൈമാറണമെന്ന കരാറില്‍ ഇവര്‍ക്ക് ഒപ്പിടേണ്ടതായി വരുന്നു. പിന്നീട് വിവാഹം നടത്തുന്നു.
എന്നാല്‍ വിവാഹം കഴിഞ്ഞ് വധു ഒളിച്ചോടുകയോ അല്ലെങ്കില്‍ ഏതെങ്കിലും കാരണം ചൂണ്ടികാണിച്ച് കൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തുകയോ ചെയ്യുന്നു. ഫ്ളാഷ് വെഡിങ് എന്നാണ് ഇത്തരത്തിലുള്ള വെഡിങ്ങിനെ അറിയപ്പെടുന്നത്. ഇങ്ങനെ ഒരോ ഏജന്‍സിയും പെണ്‍കുട്ടികളും ചേര്‍ന്ന് പലരില്‍ നിന്നായി ഒരു മാസത്തില്‍ 35 ലക്ഷം രൂപയ്ക്ക് മുകളില്‍ തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ഒരു മേഖലയില്‍ നിന്ന് മാത്രമായി കഴിഞ്ഞ വര്‍ഷം 180 വിവാഹ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദിനംപ്രതി 40 ഉം 50 ഉം പുരുഷന്മാരെങ്കിലും യാതൊരുവിധ മുന്‍പരിചയവും ഇല്ലാത്ത പെണ്‍കുട്ടികളുമായി ഡേറ്റിങ്ങിനു സന്നദ്ധരാകുന്നുണ്ട്.