Good News

25വര്‍ഷംമുമ്പ് പിതാവ് വാച്ചറായിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ മാതാപിതാക്കള്‍ക്ക് വിരുന്നൊരുക്കി മകന്‍

കാവല്‍ക്കാരനായി ജോലി നോക്കി തന്നെ വളര്‍ത്തിയ പിതാവിന് അതേ പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴവിരുന്നിന് കൊണ്ടുപോയി മകന്റെ പ്രതികാരം. 25 വര്‍ഷം മുമ്പ് പിതാവ് ഗാര്‍ഡായിരുന്ന ഹോട്ടലില്‍ ഒരാള്‍ മാതാപിതാക്കളെ അത്താഴത്തിന് കൊണ്ടുപോയി. സാമൂഹ്യമാധ്യമമായ എക്‌സില്‍ ആര്യന്‍ മിശ്ര എന്നയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കാഴ്ചകളുടെ പൊടിപൂരമാണ്.

ഒരു അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മിശ്ര, ഐടിസിയില്‍ മാതാപിതാക്കള്‍ക്കൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിക്കുന്നതിന്റെ ഒരു ചിത്രമാണ് പങ്കിട്ടത്. 1995 മുതല്‍ 2000 വരെ ഇതേ ആഡംബര ഹോട്ടലില്‍ മിശ്രയുടെ പിതാവ് വാച്ചറായി ജോലി ചെയ്തിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍, ആര്യന്‍ മിശ്രയ്ക്ക് തന്റെ പിതാവിനെ അവിടേയ്ക്ക് കൊണ്ടുപോകാനുള്ള അവസരം ലഭിച്ചു. ഇത്തവണ ജോലിക്കാരനായല്ല, അത്താഴത്തിനുള്ള അതിഥിയായിട്ടായിരുന്നു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മിശ്രയുടെ കഥയെ കുറിച്ച് വായിച്ച് സന്തോഷിക്കുകയും അത് പങ്കിട്ടതിന് നന്ദി അറിയിക്കുകയും ചെയ്തു. ‘നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അത്തരം മനോഹരമായ കഥകള്‍ വായിക്കുമ്പോള്‍ / കാണുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്താല്‍ നിറയുന്നു, നിങ്ങള്‍ക്കും കുടുംബത്തിനും അങ്ങേയറ്റം സന്തോഷമുണ്ട്,’ ഒരു കമന്റ് വായിച്ചു.

മറ്റു പലരും അദ്ദേഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ”നിങ്ങളുടെ നേട്ടങ്ങള്‍ ആഘോഷിക്കാനും ഈ നിമിഷങ്ങളെ വിലമതിക്കാനുമുള്ള മികച്ച മാര്‍ഗം. നിങ്ങളുടെ മാതാപിതാക്കളെ പരിപാലിക്കുക.”