ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ മുൻപന്തിയിലാണ് ബംഗളുരു. നിരന്തരമായ ട്രാഫിക് ബ്ലോക്കും ആളുകളുടെ കോർപ്പറേറ്റ് ജീവിതവുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഇത്തരം ട്രാഫിക് ജാമുകള്‍ ആളുകളെ ശ്വാസം മുട്ടിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് പതിവാണ്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം, ബെംഗളൂരു റോഡിലെ വൻ ഗതാഗതക്കുരുക്ക് തെളിയിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) വൈറലായത്. “ഈ സ്ഥലം ഏതെന്ന് ഊഹിക്കുക” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കമന്റ് വിഭാഗത്തിൽ നിരവധി ആളുകളാണ് പോസ്റ്റിനോട് പ്രതികരിച്ച് രംഗത്തെത്തിയത്.
ഈ ദൃശ്യങ്ങൾ കെആർ പുരത്തുനിന്നാണെന്ന് പല ഉപയോക്താക്കളും ഊഹിച്ചു. ചില ഉപയോക്താക്കൾ ഇത് സിൽക്ക് ബോർഡിൽ നിന്നുള്ളതാണെന്ന് കരുതി. “ഈ ചിത്രത്തിൽ ബാംഗ്ലൂർ എവിടെയാണ്,” ഒരു ഉപയോക്താവ് പറഞ്ഞു. “CM @siddaramaiah @DKShivakumar രണ്ടുദിവസത്തെ കാബിനറ്റിൽ ജാതി സെൻസസ് വിവരങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ്.
“അത് എവിടെയും ആകാം – കെആർ പുരം, സർജാപൂർ സിഗ്നൽ, ബെല്ലന്തൂർ, സിൽക്ക് ബോർഡ്, ഹെബ്ബാൾ. മുകളിലെ ചിത്രം കെആർ പുരത്തിന്റേതാണ്! , നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആകട്ടെ സ്വകാര്യ വിമാനങ്ങളിൽ നിന്ന് ഷാംപെയ്‌നുകൾ കുടിച്ച് യാത്ര ചെയ്യുന്നു,” നാലാമത്തെ ഉപയോക്താവ് പറഞ്ഞു.