ആളുകള്‍ക്ക് പലതരം ഹോബികളാണ്. എന്നാല്‍ മോഷണം ഹോബികളുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാനാവുമോ? അടുത്തിടെ അന്യന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായ ഒരു ജപ്പാന്‍ക്കാരന്റെ കഥ കേട്ടാല്‍ ഒന്ന് ഞെട്ടുമെന്നത് ഉറപ്പാണ്. നേരം പോക്കിനായി ആയിരത്തിലധികം വീടുകളില്‍ ഇയാള്‍ അതിക്രമിച്ച് കയറി. എന്നാല്‍ പിടിയിലായത് ജപ്പാനിലെ ക്യൂഷൂ മേഖലയിലെ ഒരു വീട്ടില്‍ കയറുമ്പോഴാണ്.
കുറ്റവാളിയെ ചോദ്യം ചെയ്യുന്നതിനിടെ ഇങ്ങനെ വീടുകളില്‍ കയറുമ്പോള്‍ തനിക്ക് വലിയ ത്രില്‍ അനുഭവപ്പെടുമെന്നായിരുന്നു അയാള്‍ പോലീസിനോട് പറഞ്ഞത്. കുറ്റകൃത്യത്തിനിടെ ആരെങ്കിലും തന്നെ കണ്ടെത്തുമോയെന്ന് ആശങ്കപ്പെടാറുണ്ട്. എന്നാല്‍ തന്റെ മറ്റ് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും അത് മോചനം നല്‍കുന്നതായി അയാള്‍ പറയുന്നു.
കുറ്റവാളിയുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നവംബര്‍ 25ന് ഒരു വീടിന്റെ മുറ്റത്ത് അപരിചിതനായ വ്യക്തി കയറി നില്‍ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കുറ്റവാളി മുന്‍പ് ആക്രമിച്ചെന്ന് പറയപ്പെടുന്ന വീടുകളില്‍ മോഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയട്ടുണ്ട്. വൈകാരികമായ നേട്ടം മാത്രമാണ് ലഭിക്കുന്നതെന്നും മറിച്ച് പണമോ വിലപ്പിടിപ്പുള്ള മറ്റ് വസ്തുക്കളോ ആവശ്യമില്ലെന്നായിരുന്നു കുറ്റവാളിയുടെ പക്ഷം.




