വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന ഒരിക്കലും മറക്കാത്ത ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കണമെന്ന് കരുതുന്ന കാര്യമാണ് പലര്‍ക്കും. അതുകൊണ്ടു തന്നെ അത് അവിസ്മരണീയമാക്കാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. എന്തായാലും സിംഗപ്പൂരില്‍ നടന്ന ഈ വിവാഹം നവദമ്പതികള്‍ ഒരിക്കലും മറക്കാനിടയില്ല. കാരണം വിവാഹസമ്മാനമായി അതിഥികള്‍ നല്‍കിയ പണം വിളിക്കപ്പെടാത്ത അതിഥിയായി എത്തിയ കള്ളന്‍ അടിച്ചുകൊണ്ടുപോയി. 50,000 സിംഗപ്പുര്‍ ഡോളര്‍ (ഏകദേശം 33,63,152 രൂപ) സൂക്ഷിച്ചിരുന്ന പെട്ടിയാണ് ഇത്.
സിംഗപ്പൂരില്‍ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് അതിഥികളായി എത്തുന്നവര്‍ ചുവന്ന കവറില്‍ പണം ഇട്ട് നല്‍കാറുണ്ട്. ചുവന്ന കവര്‍ അവരുടെ പുതുജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. എന്തായാലും കള്ളനെ കയ്യോടെ പിടികുടുകയും ഒരു വര്‍ഷം തടവിന് ശിക്ഷിക്കുകയും ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ 100 ദിവസം കൂടി ജയില്‍വാസം നീട്ടും. 36-കാരനായ മോഷ്ടാവ് കല്യാണം നടന്ന ഹോട്ടലില്‍ വിളമ്പുകാരനായി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പണപ്പെട്ടി വെച്ചിരുന്ന സ്ഥലത്തിന്റെ ലേഔട്ട് പരിചിതമാണെന്നും സിംഗപ്പൂര്‍ കോടതി കണ്ടെത്തി.
സിംഗപ്പൂരിലെ വിവാഹത്തില്‍ അതിഥികള്‍ കൊണ്ടുവരുന്ന ചുവന്ന കവറുകള്‍ സാധാരണയായി വലിയ പെട്ടികളിലായി സ്ലോട്ട് ചെയ്യപ്പെടുന്നു. അവ കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിഥികള്‍ കടന്നുപോകാന്‍ പോകുന്ന വ്യക്തമായി വേര്‍തിരിച്ച മേശയില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലാണ് നിക്ഷേപിക്കുന്നത്. വിവാഹത്തിന് ക്ഷണിക്കപ്പെടാതെ എത്തിയ ലീ എന്ന മോഷ്ടാവ് രണ്ടു പെട്ടികള്‍ ശ്രദ്ധിച്ചിരുന്നു. പെട്ടികള്‍ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ വിവാഹ സംഘാടകര്‍ പോലീസില്‍ പരാതി നല്‍കി. പെട്ടെന്നു തന്നെ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു. പണത്തില്‍ നിന്നും ഒരു വലിയ തുക അതിവേഗത്തില്‍ ചെലവഴിച്ചു.
മോഷണമുതലില്‍ വസ്ത്രങ്ങള്‍ക്കായി ലീ അതിവേഗം നൂറു ഡോളര്‍ ചെലവഴിച്ചു. നാല് മണിക്കൂറിനുള്ളില്‍ 12,200 സിംഗപ്പൂര്‍ ഡോളര്‍ ചൂതാട്ടം നടത്താന്‍ ഉപയോഗിച്ചു. പിന്നീട് അവന്‍ തന്റെ കൊള്ളയുടെ ഭൂരിഭാഗവും ഓണ്‍ലൈന്‍ ചൂതാട്ട ക്രെഡിറ്റുകളാക്കി മാറ്റുകയും മൂന്ന് ദിവസങ്ങളിലായി ആ ക്രെഡിറ്റുകള്‍ ഉപയോഗിച്ച് 195 പന്തയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്യപ്പെടു മ്പോഴേക്കും പോലീസിന് ഇയാളില്‍ നിന്ന് 3000 സിംഗപ്പൂര്‍ ഡോളര്‍ മാത്രമാണ് പിടിച്ചെടുക്കാനായത്.




