കൈകൊണ്ട് നിര്‍മ്മിച്ച ബോട്ടില്‍ പസഫിക് സമുദ്രം കടന്ന് റെക്കോഡിടാന്‍ നോക്കിയ ആള്‍ ബോട്ട് മറിഞ്ഞ് കടലില്‍ അകപ്പെട്ടു. ഇയാളെ പിന്നീട് അതിലെയെത്തിയ ഒരു ചെറുവിമാനം രക്ഷപ്പെടുത്തി. പസഫിക് സമുദ്രം മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് ഓസ്‌ട്രേലിയക്കാരനായ ടോം റോബിന്‍സണ്‍ എന്ന 24 കാരനായിരന്നു. സ്വന്തമായി നിര്‍മ്മിച്ച ബോട്ടിലായിരുന്നു സാഹസീക പരിപാടി.
ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നുള്ള ടോം റോബിന്‍സണ്‍ (24) തന്റെ ‘മൈവാര്‍’ എന്ന ബോട്ടില്‍ പെറുവില്‍ നിന്നുമായിരുന്നു 8000 മൈല്‍ യാത്ര തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെറു തീരത്ത് നിന്ന് ‘മൈവാര്‍’ എന്ന തന്റെ ബോട്ടില്‍ 8,000 മൈല്‍ യാത്ര ആരംഭിച്ചു, ഡിസംബറില്‍ കെയ്ന്‍സില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ‘അപ്രതീക്ഷിതമായി വലിയ തിരമാല… പ്രധാന ഹാച്ചിലൂടെ വന്ന് ക്യാബിനില്‍ വെള്ളപ്പൊക്കമുണ്ടാക്കി.’ എന്നാണ് ടോം തന്റെ ഫേസ്്ബുക്ക് പേജില്‍ കുറിച്ചത്.
തുടര്‍ന്ന് മുഴക്കിയ ദുരന്ത അലാറം ന്യൂ കാലിഡോണിയയിലെ നൂമിയയില്‍ നിന്ന് വന്ന ഒരു ഫ്രഞ്ച് വിമാനത്തിന്റെ ശ്രദ്ധയില്‍ പെടുകയും അവര്‍ വാനുവാട്ടുവിലെ ലുഗാന്‍വില്ലെയില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി അവനെ കണ്ടെത്തുകയുമായിരുന്നു.
വിമാനം അവനെ കണ്ടെത്തിയതിന് ശേഷം, അവനെ രക്ഷിക്കാന്‍ ഒരു പി & ഒ ക്രൂയിസ് കപ്പല്‍ അവിടെയെത്തി. തലകീഴായി കിടക്കുന്ന ബോട്ടിന് മുകളില്‍ നഗ്‌നനായി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ അവനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് 13 മണിക്കൂറിന് ശേഷം കുടുംബത്തിലേക്കുള്ള ഫോണ്‍ കോളില്‍ അദ്ദേഹത്തിന് വൈദ്യചികിത്സ നല്‍കിയതായും സ്ഥിരീകരിച്ചു.