Crime

ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിപ്പിച്ച് നഗ്നപൂജ; ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

നവി മുംബൈയിൽ നഗ്ന പൂജ നടത്തിയശേഷം ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരൻ. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണത്രേ ഇരുവരെയും യുവാവ് ഈ ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടിൽ ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങൾ.

ഏപ്രിൽ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും ചിത്രങ്ങൾ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.

ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവ്വമായ അപമാനം), ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ പ്രസക്തമായ വകുപ്പുകൾ, മഹാരാഷ്ട്ര മനുഷ്യബലി തടയൽ, നിർമാർജനം, മറ്റ് മനുഷ്യത്വരഹിതമായ, തിന്മ, അഘോരി ആചാരങ്ങൾ, ബ്ലാക്ക് മാജിക് ആക്ട്, 2013 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.