Sports

കേരള പ്രീമിയര്‍ലീഗില്‍ സഞ്ജു ഏറ്റവും വിലയേറിയ താരം ; പക്ഷേ താരം ഫുള്‍ സീസണ്‍ കാണുമോ?

നടക്കാനിരിക്കുന്ന കേരളാപ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും വലിയേറിയതാരം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ് താരത്തെ 26.80 ലക്ഷം രൂപയ്ക്ക്് കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ ടി20 ഐ ഓപ്പണര്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ 2025 അവസാനിച്ച് ഒരു മാസത്തിന് ശേഷം പുതിയ ടീമില്‍ ചേര്‍ന്നിരിക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് കെപിഎല്‍.

ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിലപ്പെട്ട താരമായി സഞ്ജു ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. അടിസ്ഥാന വില മൂന്ന് ലക്ഷമായിരുന്ന സഞ്ജുവിനെയാണ് എട്ട് മടങ്ങ് കൂടുതല്‍ തുകയ്ക്ക്് സ്വന്തമാക്കിയത്. കൊച്ചി തങ്ങളുടെ പേഴ്സിന്റെ പകുതിയിലധികം സഞ്ജുവിനായി ചെലവഴിച്ചു. ഈ കാലയളവില്‍ ഇന്ത്യ ഒരു ടി20 ഐയും കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

അതേസമയം ദുലീപ് ട്രോഫിയുടെ ഏതെങ്കിലും ടീമില്‍ ഇടം നേടിയാല്‍ ടി20 ലീഗിലെ ഭൂരിഭാഗവും സഞ്ജുവിന് നഷ്ടമാകും. പ്രീമിയര്‍ ആഭ്യന്തര റെഡ്-ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 28-ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം സഞ്ജു ഇന്ത്യ ഡിയുടെ ഭാഗമായിരുന്നു. ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള കേരള ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദ് 13.8 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലത്തെത്തി.

ആഭ്യന്തര ക്രിക്കറ്റ് ഇതിഹാസം ജലജ് സക്‌സേനയെ 12.4 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സ് വലയിലാക്കി. അടുത്തിടെ, രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സിഎസ്‌കെയി ലേക്ക് സാംസണ്‍ മാറുന്നതിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഐപിഎല്‍ 2026 മിനി ലേലത്തിന് മുമ്പോ ശേഷമോ വ്യാപാരത്തിലൂടെ മാത്രമേ ഇത് സംഭവിക്കൂ.