നമ്മളെ അതിശയിപ്പിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. ഒരു പേടിയുമില്ലാതെ വിഷമുളള പാമ്പുകളുടെകൂടെ ഇടപഴകുന്ന വിഡിയോകളും ഇത്തരം വൈറല്‍ വീഡിയോകളില്‍ ഉള്‍പ്പെടും. ഇപ്പോഴിതാ, ഒരു മൂര്‍ഖന്‍പാമ്പിന്റെ പത്തിയില്‍ ഉമ്മ നല്‍കുന്ന യുവാവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സ്നേക്ക് കിംഗ്, ആരും ഇത് അനുകരിക്കരുത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
യാതൊരു ഭയവും കൂടാതെ പാമ്പിന്റെ പത്തിയിൽ ഉമ്മ വയ്ക്കുന്ന യുവാവിന്റെ വീഡിയോ സ്നേക്ക് സൊഹൈല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ചിലരൊക്കെ സോഷ്യൽ മീഡിയയിൽ യുവാവിനെ ധൈര്യശാലി എന്ന് വിളിക്കുമ്പോള്‍ മറ്റ് ചിലര്‍ അപകടസാധ്യതയും എന്ത് വിഡ്ഢിത്തമാണ് കാണിക്കുന്നതെന്നുമാണ് ചോദിക്കുന്നത്.
വീഡിയോയില്‍ ഒന്നിലധികം പാമ്പുകള്‍ യുവാവിന്റെ ചുറ്റുമുള്ളത് കാണാവുന്നതാണ്. പാമ്പുപിടുത്തക്കാരനാണ് യുവാവ് എന്നാണ് കരുതപ്പെടുന്നത്. യുവാവിന്റെ അക്കൗണ്ടില്‍ പാമ്പുകളുമായുള്ള മറ്റ് ധാരാളം വീഡിയോകളുമുണ്ട്. നിമിഷങ്ങള്‍ക്കകം വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.