വധൂ- വരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം എന്നു പറയുന്നത് തങ്ങളുടെ വിവാഹ ദിവസമാണ്. ഏറ്റവും സന്തോഷകരമായ ദിവസമാണ് അത്. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ ചൊടിപ്പിച്ചതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വധുവും അയാളോട് രൂക്ഷമായി തന്നെ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ അവരെ ശാന്തരാക്കാനും പിടിച്ചുമാറ്റാനും ശ്രമിക്കുന്നു. ഇതൊന്നും വകവെയ്ക്കാതെ ദമ്പതികള്‍ പരസ്പരം തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.
ദമ്പതികളുടെ വിവാഹ ചടങ്ങ് സന്തോഷകരമായാണ് ആരംഭിച്ചത്. എന്നാല്‍ വധുവിന്റെ നൃത്തത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്ക വിഷയമായതോടെ സാഹചര്യം കൂടുതല്‍ വഷളായി. വധു തന്റെ ബന്ധു സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതോടെ വരന്‍ അസ്വസ്ഥനായി. ഇതാണ് പ്രശ്നത്തിന് കാരണം. താന്‍ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. താലി ചാര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു വിവാഹബന്ധം വേര്‍പിരിയുകയായിരുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി, ഉപയോക്താക്കൾ വരന്റെ പ്രതികരണത്തിൽ ഞെട്ടലും അവിശ്വാസവും പ്രകടിപ്പിച്ചു. വരന്റെ അമിതമായ പൊസസ്സീവിനെ നിരവധി പേര്‍ വിമർശിച്ചു. “സഹോദരീ, കരയരുത്. ഇത് നിങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ അവസരമായി കണക്കാക്കുക. തീർച്ചയായും, നിങ്ങൾ രക്ഷപ്പെട്ടു, അവൻ അപകടകാരിയാണ്, അതിൽ കൂടുതലൊന്നുമില്ല,” ഒരു ഉപയോക്താവ് പറഞ്ഞു.




