പഹല്‍ഹാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സിനിമാലോകം. യഥാര്‍ഥ നായകര്‍ക്ക് സല്യൂട്ടെന്ന് സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘രാജ്യം വിളിക്കുമ്പോള്‍ സൈന്യം വിളി കേള്‍ക്കും. ഓപറേഷന്‍ സിന്ദൂര്‍ അത് ഒരിക്കല്‍ കൂടി തെളിയിച്ചു. പ്രാണന്‍ രക്ഷിച്ചതിനും പ്രതീക്ഷ കാത്തതിനും നന്ദി. രാജ്യത്തിന്റെ അഭിമാനം കാത്തു. ജയ് ഹിന്ദ്’- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
‘നെറ്റിയിലണിയുന്ന സിന്ദൂരം വെറുമൊരു പാരമ്പര്യം മാത്രമല്ല അചഞ്ചലമായ പ്രതിജ്ഞയുടെ അടയാളം കൂടിയാണ്. വെല്ലുവിളിച്ച് നോക്കൂ, മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവിധം, സധൈര്യം, കരുത്തോടെ നമ്മള്‍ എഴുന്നേല്‍ക്കും. കര–വ്യോമ–നാവിക സേനയിലെ എല്ലാ ധീര സൈനികര്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് രാജ്യത്തിന്റെ അഭിമാനം. ജയ്ഹിന്ദ്’- എന്നായിരുന്നു മോഹന്‍ലാലിന്‍റെ കുറിപ്പ്.
‘നിങ്ങള്‍ ഞങ്ങളുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു, രക്തസിന്ദൂരവുമായി നിങ്ങളെ തുടച്ച് നീക്കാന്‍ ഞങ്ങള്‍ വരുന്നു’വെന്നായിരുന്നു മേജര്‍ രവിയുടെ കുറിപ്പ്. നീതി നടപ്പിലായെന്നും ജയ് ഹിന്ദ് എന്നും തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ഫെയ്സ്ബുക്കില്‍ കുറിച്ചു.
ക്രിക്കറ്റ് ഇതിഹാസം സച്ചിനടക്കമുള്ള പ്രമുഖരും സൈന്യത്തിന്‍റെ ധീരതയെ പ്രശംസിച്ച് രംഗത്തെത്തി. ഗൗതം ഗംഭീര്‍, ആകാശ് ചോപ്ര, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ ശര്‍മ, ജൂലന്‍ ഗോസ്വാമി തുടങ്ങി ഒട്ടേറെ താരങ്ങളാണ് സൈനിക നടപടിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകളിട്ടത്. ‘പഹല്‍ഗാമില്‍ നിഷ്കളങ്കരായ സഹോദരങ്ങളെ പൈശാചികമായി കൊന്നൊടുക്കിയതിന് ഭാരതത്തിന്റെ പ്രതികാരം’ എന്നായിരുന്നു ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് ഹര്‍ഭജന്‍ സിങ് കുറിച്ചത്. ‘രാജ്യ സുരക്ഷയിലേക്ക് വരുമ്പോള്‍ ഇന്ത്യ ഒരിക്കലും ലജ്ജിച്ചും, ഭയന്നും പിന്‍മാറില്ല. ഓപറേഷന്‍ സിന്ദൂര്‍ ഒരു മറുപടിയല്ല, ഒരു സന്ദേശമാണ്’- ചേതന്‍ ശര്‍മ കുറിച്ചു. പ്രതിപക്ഷവും സൈനിക നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.