Featured Movie News

‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ പണി തുടങ്ങി, ട്രെയിലർ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.7മില്യൺ കാഴ്‌ചക്കാരും 85,000ത്തിൽപരം ലൈക്കുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് സിനിമയുടെ ട്രെയിലർ. റോബി വർഗീസ് രാജാണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

കഥ : ഷാഫി. തിരക്കഥ- സംഭാഷണം ഒരുക്കിയത് നടന്‍ റോണി ഡേവിഡാണ്. ഷാഫി. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. മുഹമ്മദ് റാഹില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ് ജോർജ്, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്‌സ് സേവ്യർ.

വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദർശ്, വിഷ്‌ണു രവികുമാർ, വി എഫ് എക്‌സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്‌ണു സുഗതൻ, പിആർഒ : പ്രതീഷ് ശേഖർ.