Celebrity

ദുബായിലെ ഫ്ളാറ്റിൽ ഒത്തുകൂടി മലയാളത്തിന്റെ മഹാനടന്മാരും കുടുംബവും

ദുബായിലെ ഒരു ഫ്ളാറ്റിൽ ഒത്തുകൂടി മലയാളത്തിന്റെ രണ്ടു മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇവർക്കൊപ്പം ഭാര്യമാരായ സുൾഫിക്കറും, സുചിത്രയുമുണ്ടായിരുന്നു. പിന്നെ ഓഡിറ്റർ സനിൽ കുമാറും. മോഹൻലാൽ എംബുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്കു പോകുന്ന വഴിക്കാണ് ദുബായിൽ എത്തിയത്. മമ്മൂട്ടിയാകട്ടെ ഒരു വിവാഹത്തിൽ പങ്കെടുക്കാനും ‘ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ലെൻസ് മാൻ ഷൗക്കത്തിന്റെ മകന്റെ വിവാഹമാണത്.

മോഹൻലാൽ ദുബായിലാണ് മലൈക്കോട്ട വാലിബൻ പ്രേക്ഷകർക്കൊപ്പം കാണുന്നത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ്ഗുൽഷനൊപ്പമാണ് മോഹൻലാൽ ചിത്രം കാണുന്നത്. കൊച്ചിയിൽ മടങ്ങിയെത്തിയാലുടൻ താൻ മലൈക്കോട്ട വാലിബൻ കാണുന്നതാണന്ന് മമ്മൂട്ടി പറഞ്ഞു. യു. എസ്സിലേക്കു പോകുന്നതിനു മുന്നോടിയായി മോഹൻലാലിന്ഏതാനും ദിവസത്തെ പ്രോഗാമുകൾ ദുബായിൽ അറ്റൻഡ് ചെയ്യാനുണ്ട്.
ഇരുപത്തിയൊമ്പതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും.

ഒരാഴ്ച്ചക്കു മുമ്പ് ഇവരുടെ സംഗമം നടന്നത് ഗുരുവായൂരിൽ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗികരംഗത്തും ഏറെ അടുപ്പം സൂക്ഷിക്കുന്നവരാണ് ഇരുവരുടേയും കുടുംബങ്ങൾ ചെന്നൈയിലും, കൊച്ചിയിലും ഇവരുടെ വീടുകളിൽ ഇരു കുടുംബങ്ങളും ഇടക്കിടെ സന്ദർശനം നടത്താറുണ്ട്.

വാഴൂർ ജോസ്.