Crime

പെണ്‍കുട്ടിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസ് ആലുവയിലെത്തിയാണ് മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു.

2014ല്‍ ആയിരുന്നു സംഭവം. 16 വയസുള്ളപ്പോള്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്‌ദാനം ചെയ്‌തു നടി ചെന്നൈയിലേക്കു വിളിച്ചുകൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ഒരു സംഘമാളുകള്‍ക്ക്‌ കാഴ്‌ചവക്കാന്‍ ശ്രമിച്ചെന്നാണു യുവതിയുടെ പരാതി.

അഡ്‌ജസ്‌റ്റ് ചെയ്‌താല്‍ ഭാവി സുരക്ഷിതമാകുമെന്ന്‌ പറഞ്ഞതായും എന്നാല്‍ താന്‍ അത്‌ നിരാകരിച്ച്‌ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍പറയുന്നു. ഈ പരാതിയില്‍ നടിക്കെതിരേ പോക്‌സോ കേസെടുത്ത മൂവാറ്റുപുഴ പോലീസ്‌ ചെന്നൈയിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

ചെന്നൈയില്‍ നടന്നെന്നു പറയുന്ന സംഭവത്തില്‍ തമിഴ്‌നാട്‌ ഡി.ജി.പിക്കും യുവതി പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ്‌ തമിഴ്‌നാട്‌ പോലീസിനു കൈമാറിയത്.