Crime

‘പെരുമാറ്റം ശരിയല്ല, ഇങ്ങിനെ ചെയ്യേണ്ടി വന്നു’ കാമുകിയെ 60 കഷ്ണമാക്കി ഫ്രിഡ്ജില്‍ വെച്ച കാമുകന്റെ കുറിപ്പ്

ഇന്ത്യന്‍ നഗരമായ ബെംഗളൂരുവില്‍ 26 കാരിയായ യുവതിയെ കൊലപ്പെടുത്തി 60 കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിറച്ച കാമുകന്റെ ആത്മഹത്യാകുറിപ്പ് ഞെട്ടിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതി ഒറീസയില്‍ പോയി ആത്മഹത്യ ചെയ്തു. പ്രതി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ നിന്നും രാജ്യത്തെ ഞെട്ടിച്ച ഭീകരമായ കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവന്നു.

യുവതിയുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് കത്തില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. മുക്തിരാജന്‍ റോയി എന്നയാളാണ് മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇയാളില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി പല കഷ്ണങ്ങളാക്കി മുറിച്ച് പാകംചെയ്ത ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് സമാനമാണ് ഈ സംഭവവും.

സെപ്തംബര്‍ 21 ന്, ബെംഗളുരുവിലെ വയലിക്കാവല്‍ പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയും, അവളുടെ മൃതദേഹം അനേകം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്തു. കൊലയാളിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ മരണക്കുറിപ്പില്‍ എഴുതിയത് സെപ്തംബര്‍ മൂന്നിന് മഹാലക്ഷ്മിയെ കൊലപ്പെടുത്തി എന്നാണ്. സെപ്റ്റംബര്‍ മൂന്നിന് താന്‍ മഹാലക്ഷ്മിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മുക്തിരാജന്‍ റോയ് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍ അവളുമായി വഴക്കിടുകയും മഹാലക്ഷ്മി തന്നെ ആക്രമിക്കുകയും ചെയ്തു. അവളുടെ പ്രവൃത്തിയില്‍ രോഷാകുലനായ താന്‍ അവളെ കൊലപ്പെടുത്തിയെന്നാണ് കത്തില്‍ റോയ് പറഞ്ഞിരിക്കുന്നത്.

”അവളെ കൊലപ്പെടുത്തിയ ശേഷം ഞാന്‍ അവളുടെ ശരീരം 59 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. അവളുടെ പെരുമാറ്റത്തില്‍ മടുത്താണ് ഞാന്‍ ഈ പ്രവൃത്തി ചെയ്തത്,” പ്രതി തന്റെ ഡയറിയില്‍ സമ്മതിച്ചു. റോയിയെ കണ്ടെത്താന്‍ പോലീസ് വലിയരീതിയില്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ സെപ്റ്റംബര്‍ 25 ന് തൂങ്ങി മരിച്ച നിലയില്‍ മുക്തിരാജനെ കണ്ടെത്തിയത്.

അന്വേഷണത്തിനൊടുവില്‍ കേസിലെ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ 30 കാരനായ മുക്തി രഞ്ജന്‍ റേയെ കണ്ടെത്താന്‍ കര്‍ണാടക പോലീസ് ഒഡീഷയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. നാട്ടുകാരാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ ബുധനാഴ്ച പാണ്ടി ഗ്രാമത്തിലെത്തി വീട്ടില്‍ താമസിച്ചിരുന്നു. ഇരുചക്രവാഹനത്തിലാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.