Oddly News

മകന് ഉറപ്പിച്ച പെണ്ണിനെ പിതാവ് കല്യാണം കഴിച്ചു; തകര്‍ന്ന യുവാവ് സന്യാസിയായി

വിവാഹത്തിന് തൊട്ടുമുമ്പ് പിതാവ് തന്റെ വധുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവ് സന്യാസജീവിതം തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.

ആ യുവാവ് തന്റെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, കുറച്ച് കാലം മുമ്പ് മകന് അനുയോജ്യമായ വിവാഹം ഇയാള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവര്‍ തമ്മില്‍ പരസ്പര സമ്മതത്തെ തുടര്‍ന്ന് വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പിതാവും മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന യുവതിയും തമ്മില്‍ പ്രണയത്തിലാകുകയും മകന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന സ്ത്രീയെ പിതാവ് വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയ മകന്‍ സന്യാസ ജീവിതം തിരഞ്ഞെടുത്തു, തന്റെ ചില സാധനങ്ങളുമായി ഇയാള്‍ റോഡരികില്‍ ഇരിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.