ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍ ഹിന്ദി സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ അടുത്തിടെ സന്ദര്‍ശനം നടത്തിയ ഇന്ത്യക്കാരനായ യുവാവാണ് ഈ വീഡിയോ പങ്കുവെച്ചത്. ശാന്തനു ഗോയല്‍ എന്ന യുവാവാണ് എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്.
ദ ട്രേഡ് ഡെസ്‌കില്‍ ജോലി ചെയ്യുന്ന ഗോയല്‍ ചൈനയിലെ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രം യാത്രക്കാരുടെ കൈയടയാളം നല്‍കുന്ന സ്ഥലത്തു നിന്നുള്ളതാണ്. ഹിന്ദിയിലും ചൈനീസ് ഭാഷയിലും നിര്‍ദേശങ്ങള്‍ നല്‍കുന്ന ചിത്രമാണ് രണ്ടാമത്തേത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ചൈനയിലെ വിമാനത്താവളത്തിലെ മെഷീനുകള്‍ ഹിന്ദി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
ചൈനയില്‍ നിന്നുള്ള മെഷീനുകളും ഹിന്ദി സംസാരിക്കുന്നുവെന്ന് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഞ്ചിനീയര്‍ കൂടിയായ ഗോയല്‍ പറഞ്ഞു. ഞായറാഴ്ച പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതുവരെ ഏഴു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടു കഴിഞ്ഞത്. നിരവധി പേര്‍ ട്വീറ്റ് ഷെയര്‍ ചെയ്യുകയും കമന്റ് നല്‍കുകയും ചെയ്തു.