Oddly News

ലണ്ടനിൽ ട്രെൻഡായി ലുങ്കി; ഇന്ത്യൻ വംശജയുടെ വീഡിയോ വൈറൽ

ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകള്‍ സോഷ്യൽ മീഡിയ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന കാലമാണിത്. പ്രത്യേകിച്ചുംട്രെന്‍ഡാകുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍. ഇപ്പോള്‍ യൂറോപ്പിലെ പതിവ് ട്രെൻഡിൽ നിന്ന് വ്യത്യസ്തമായ ഒരു വസ്ത്രമാണ് വൈറലാകുന്നത്. അത് മറ്റൊന്നുമല്ല മലയാളിയുടെ ഏറെ പ്രിയപ്പെട്ട വസ്ത്രമായ ലുങ്കിയാണ് ഈ ട്രന്‍ഡിംഗ് ഡ്രസ്.

കഴിഞ്ഞ ദിവസം ലണ്ടന്‍ തെരുവില്‍ ഇന്ത്യൻ വംശജയായ ഒരു യുവതി ലുങ്കി ഉടുത്ത വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്ത്യൻ തമിഴ് വംശജനായ @valerydaania ആണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തത് .’ലണ്ടനിൽ ലുങ്കി ധരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

ലണ്ടനിൽ താമസിക്കുന്ന യുവതിയാണ് വലേരി. ഒരു നീല ചെക്ക് ലുങ്കി ധരിച്ച് ഒരു പ്ലെയിൻ ടീ ഷർട്ടും ഇട്ട് ലണ്ടനിലെ തെരുവിലൂടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്ന വലേരിയെ നമുക്ക് വിഡീയോയിൽ കാണാം. ഒരു പ്രായം ചെന്ന് സ്ത്രീയോട് തന്റെ വസ്ത്രം എങ്ങനെയുണ്ടെന്ന് വലേരി ചോദിക്കുമ്പോള്‍ അവര്‍ ‘ഐ ലൗ ഇറ്റ്’ എന്ന് മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. നടന്നു പോക്കുന്ന വഴികളിൽ പലരും അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. നിരവധി പേർ സ്വന്തം സംസ്കാരം സംരക്ഷിക്കുന്നതില്‍ വലേരിയയെ അഭിനന്ദിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പത്ത് ലക്ഷത്തിലേറെ പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞു.

https://www.instagram.com/reel/C63DADHqkrQ/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==