Celebrity

13-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു, കാമുകനാല്‍ പീഡനത്തിനിരയായി ; ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാള്‍

പല നടിമാര്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അവരില്‍ ഒരാളാണ് ബോളിവുഡിലെ ഡിംപിള്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന പ്രീതി സിന്റ. അത്ര നല്ല കുട്ടിക്കാലം ആയിരുന്നില്ല പ്രീതിയുടേത്. അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ അവളുടെ പിതാവിനെ നഷ്ടപ്പെട്ടു. ഇതേ അപകടത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം കിടപ്പിലായി.

ഈ ദാരുണമായ സംഭവങ്ങളൊക്കെ പ്രീതിയുടെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ മിടുക്കിയായിരുന്നു താരം. അവള്‍ ഷിംലയിലെ സെന്റ് ബേഡ്സ് കോളേജിലാണ് ബിരുദം നേടിയത്. പിന്നീട് സൈക്കോളജിയിലും, ക്രിമിനല്‍ സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടി. ഇടത്തരം കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും ബോളിവുഡില്‍ ഒരു മികച്ച നടിയായി മാറാന്‍ പ്രീതിയ്ക്ക് വളരെ പെട്ടെന്ന് സാധിച്ചു.

1998-ല്‍ ദില്‍ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി അഭിനയരംഗത്തേക്ക് വന്നത്. ഷാരൂഖ് ഖാനും മനീഷ കൊയ്രാളയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം വമ്പന്‍ ഹിറ്റായി മാറി. ചിത്രത്തിലൂടെ പ്രീതിയും ശ്രദ്ധേയ ആയി. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തുകയായിരുന്നു.

അഭിനയത്തിന് പുറമെ കായിക സംരംഭകത്വത്തിലേക്കും പ്രീതി ചുവടുവച്ചു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് (2021-ല്‍ പഞ്ചാബ് കിംഗ്‌സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു) എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മൊഹാലി ആസ്ഥാനമായുള്ള ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ സഹ ഉടമയാണ് പ്രീതി. ബിസിനസുകാരനായ നെസ് വാഡിയയുമായുള്ള പ്രീതിയുടെ ബന്ധം ബോളിവുഡില്‍ വളരെ ചര്‍ച്ചയായിരുന്നു.

എന്നാല്‍ 2014-ല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ പീഡനം, ഭീഷണി, ദുരുപയോഗം എന്നിവ ആരോപിച്ച് വാഡിയയ്‌ക്കെതിരെ താരം പരാതി നല്‍കിയിരുന്നു. നെസ്സുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം പ്രീതി ഫിനാന്‍ഷ്യല്‍ അനലിസ്റ്റായ ജീന്‍ ഗുഡ്‌നഫുമായി ഡേറ്റിംഗ് ആരംഭിച്ചു. പിന്നീട് ഇരുവരും വിവാഹിതരായി. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.