മസില്‍ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം ചെയ്യണം. എന്തൊക്കെ കഴിക്കാം. ഭക്ഷണത്തില്‍ എന്തെല്ലാം ഒഴിവാക്കണമെന്നതില്‍ ഒരു ധാരണ അത്യാവശ്യമാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും വൈറ്റമീനുമൊക്കെ സഹായകമാണ്.
മാംസം പ്രോട്ടീനിന്റെ സ്രോതസ്സുകളില്‍ ഒന്നാണ്. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. സംസ്‌ക്കരിച്ച മാംസവും ചുവന്ന മാംസവും ഒഴിവാക്കുന്നതും പരിമിതപ്പെടുത്തുന്നതും അര്‍ബുദത്തിന്റെ സാധ്യതയും കുറയ്ക്കുന്നു. തൊലിയുരിച്ച ചിക്കന്‍ പോലുള്ള പക്ഷി മാംസത്തിലുള്ള ലീന്‍ പ്രോട്ടീനുകളെ ആശ്രയിക്കുന്നത് നന്നായിരിക്കും.
പേശി വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പ് അത്യാവശ്യമാണ്. നട്‌സ് , നട് ബട്ടര്‍, അവോക്കാഡോ എന്നിവയിലെല്ലാമുള്ള ആരോഗ്യകരമായ കൊഴുപ്പ് ഉപയോഗിക്കുന്നത് പേശീ വളര്‍ച്ചയെ സഹായിക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. മധുരം അടങ്ങിയ സ്‌നാക്‌സുകള്‍, പാനീയങ്ങള്‍ തുടങ്ങിയവ അമിതമായ അളവില്‍ പഞ്ചസാര ഉള്ളിലെത്തിക്കും. ഇത് ശരീരത്തിന് അത്ര ഗുണകരമല്ല.
പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ അധികമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മദ്യവും ശരീരത്തിന് മോശമായി ബാധിക്കും. ഇത് പേശീ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണങ്ങള്‍ ചയാപചയം ചെയ്യാനുള്ള ശരീരത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കും. സോസുകളും രുചി വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും പേശി വളര്‍ച്ചയ്ക്ക് ഫലപ്രദമല്ല. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.
വര്‍ക്ക് ഔട്ടിനോടൊപ്പം ചില സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഗുണകരമാകും. എന്നാല്‍ ഇവയുടെ ഗുണനിലവാരം മനസ്സിലാക്കിയതിന് ശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളു.