ന്യൂഡൽഹി: ബോളിവുഡ് ചിത്രം ‘ഛാവ’ കണ്ട് വികാരാധീനനാകുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്.
വിക്കി കൗശൽ നായകനായ ചിത്രം കണ്ടതിന് ശേഷം കുട്ടി തിയേറ്ററിൽ നിൽക്കുകയും പൊട്ടികരയുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. “ഇത് ചാവ ഫീവർ ആണ്. വിക്കി കൗശലിനു അഭിനന്ദങ്ങൾ, ഛത്രപതി സാംഭായി മഹാറായി നിങ്ങൾ മനോഹരമായി അഭിനയിച്ചു”.
രശ്മിക മന്ദാന, മഹാറാണി യേശുഭായിയുടെ കഥാപാത്രത്തോട് നിങ്ങൾ നീതി പുലർത്തി”. “ഈ ഐതിഹാസിക ചിത്രത്തിന്റെ മുഴുവൻ ടീമിനും നന്ദി.” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബോക്സ് ഓഫീസിൽ ഛാവയ്ക്ക് ഒരു ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് ആണ് ലഭിച്ചിരിക്കുന്നത്. . ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടി കടന്നു. മറാത്ത സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജിൻ്റെ മകൻ ഛത്രപതി സംഭാജി മഹാരാജായി എന്ന കഥാപാത്രത്തെയാണ് വിക്കി കൗശൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.