Movie News

” മമ്മൂട്ടി ചോദിച്ചു, കാതല്‍ തമിഴില്‍ ആര്‍ക്ക് ചെയ്യാനാകും?”

കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമ്മതിച്ച് തമിഴ് സംവിധായകന്‍ ലിംഗുസ്വാമി. റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ ചില ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ഹിറ്റുകള്‍ നിര്‍മ്മിച്ച ലിംഗുസാമി തന്റെ അടുത്തിടെ തന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തില്‍ (2001) മമ്മൂട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു.

സിനിമ ചെയ്യുന്നതിനിടെ ലിംഗുസാമിയും മമ്മൂട്ടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അന്നു പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, ഇത് തന്റെ ആദ്യകാലങ്ങളാണെന്നും താനായിരുന്നു അക്കാര്യത്തില്‍ തെറ്റെന്നും ലിംഗുസാമി പറഞ്ഞു. ”അദ്ദേഹം ഒരു ഇതിഹാസമാണ്, എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഞാന്‍ കാരണമായിരിക്കണം. ഞാന്‍ ഒരു ചെറുപ്പക്കാരനായിരുന്നു. സിനിമയില്‍ തുടങ്ങുന്ന ഒരു ചെറുപ്പക്കാരനായിരുന്നു. അവര്‍ പല സിനിമകളിലും അഭിനയിച്ച മുതിര്‍ന്നവരാണ്. ചില കാര്യങ്ങള്‍ ശരിയാക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കണമായിരുന്നു. സിനിമകള്‍ക്കായി അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാമായിരുന്നു.” ലിംഗുസ്വാമി പറഞ്ഞു.

തന്റെ സിനിമകളെക്കുറിച്ച് മമ്മൂട്ടിയോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടെന്നും ലിംഗുസ്വാമി പറഞ്ഞു. ”ഭ്രമയുഗം ട്രെയിലര്‍ കണ്ടതിന് ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘കാതല്‍: ദി കോര്‍’ പോലൊരു സിനിമ ആര്‍ക്കാണ് ചെയ്യാന്‍ കഴിയുക? അദ്ദേഹം എന്നോട് അത് തന്നെ തിരിച്ചു ചോദിച്ചു. ‘ആരാണ് അവിടെ അത്തരം സിനിമ ചെയ്യുന്നത്? അത് ചെയ്യാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടോ?’ ഇത്തരം ഈഗോകളാണ് അവരെയൊക്കെ മുമ്പോട്ട് നയിക്കുന്നത്. .”

നേരത്തേ പ്രഖ്യാപിച്ച് മുടങ്ങിപ്പോയ ഉത്തമവില്ലന്‍ എന്ന കമല്‍ഹാസന്‍ സിനിമയെക്കുറിച്ചും പറഞ്ഞു. തന്റെ പ്രൊഡക്ഷന്‍ ഹൗസിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ച ചിത്രമാണ് ഉത്തമവില്ലനെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഷ്ടം നികത്താന്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാമെന്ന് കമല്‍ഹാസന്‍ പിന്നീട് വാക്ക് നല്‍കിയെങ്കിലും പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല.