ഭറൂച്ച്: ഉത്തര്‍പ്രദേശില്‍ 13 കാരനെ പുള്ളിപ്പുലി കടിച്ചുകീറി കൊന്ന സംഭവത്തിന് പിന്നാലെ മുമ്പ് ഒരു പത്തുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലും പുലിയുടെ ആക്രമണം സംശയിച്ച് വനംവകുപ്പ്. ഉത്തര്‍പ്രദേശ് ജില്ലയിലെ നന്‍പാറ ഫോറസ്റ്റ് റേഞ്ചിലായിരുന്നു 13 വയസ്സുള്ള ആണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊന്നത്.
സംഭവം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഉപരിഹന്‍പൂര്‍വ ഗ്രാമത്തിലെ രോഹിത് എന്ന കുട്ടിയെ ചൊവ്വാഴ്ച കരിമ്പ് തോട്ടത്തില്‍ പുള്ളിപ്പുലി ആക്രമിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ട്രാക്ക് ചെയ്യാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും തെര്‍മല്‍ സെന്‍സറുകളും വിന്യസിച്ചിട്ടുണ്ട്” ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സഞ്ജയ് ശര്‍മ്മ പിടിഐയോട് പറഞ്ഞു,
ഇതോടെ നാന്‍പാറ ഫോറസ്റ്റ് റേഞ്ചിലെ പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രോണുകളും തെര്‍മല്‍ സെന്‍സറുകളും ലൈവ് ചൂണ്ടയോടുകൂടിയ കൂടുകളും വിന്യസിച്ചു. സമീപ ഗ്രാമത്തില്‍ ഒരു 10 വയസ്സുള്ള പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിലും പുലിയുടെ ആക്രമണം സംശയിക്കുന്നണ്ട്. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഒരേ മൃഗമാണെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു.
വനനശീകരണവും അവരുടെ പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റവും കാരണം, ഈ മൃഗങ്ങള്‍ ഭക്ഷണവും പാര്‍പ്പിടവും തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു, ഇത് മനുഷ്യ-പുലി സംഘട്ടനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശിന് പുറമേ മറ്റ് ചില സംസ്ഥാനങ്ങളില്‍ നിന്നും പുള്ളിപ്പുലി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മഹാഷ്ട്രയില്‍ പ്രശസ്ത കീര്‍ത്തനക്കാരനായ ഇന്ദുരികര്‍ മഹാരാജിന്റെ വീട്ടിലേക്ക് പുള്ളിപ്പുലി കയറിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ആന്ധ്രാപ്രദേശില്‍ തിരുമല ക്ഷേത്രത്തിലെ കാല്‍നട പാതയ്ക്ക് സമീപം രണ്ട് പുലികളെ പിടികൂടി. പൂനെയില്‍ നിന്നുള്ള ഒരു സിസിടിവി ദൃശ്യങ്ങളില്‍ പുള്ളിപ്പുലി വളര്‍ത്തുനായയെ ആക്രമിച്ച് കൊല്ലുന്നത് കാണിച്ചിരുന്നു.