Hollywood

പുതിയ സംസാരവിഷയം ഉണ്ടാക്കി ലിയനാര്‍ഡോ ഡിക്രാപ്രിയോയും കാമുകിയും

കുറച്ചുകാലമായി ഹോളിവുഡിലെ പ്രധാന കഥകളിലൊന്ന് ലിയോനാര്‍ഡോ ഡികാപ്രിയോയും അദ്ദേഹത്തിന്റെ പുതിയ ലേഡി ലവ് വിറ്റോറിയ സെറെറ്റിയുമാണ്. ഓസ്‌കര്‍ ജേതാവായ നടന്റെ ഡേറ്റിംഗ് ജീവിതം സോഷ്യല്‍ മീഡിയയില്‍ ഏറെ രസകരമായ വിഷയമാണ്.

ശനിയാഴ്ച നടന്ന ഒരു ഹാലോവീന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച നടന്ന ഒരു ഹാലോവീന്‍ പാര്‍ട്ടിയില്‍ ലിയോനാര്‍ഡോ ഡികാപ്രിയോയെയും വിറ്റോറിയ സെറെറ്റിയെയും കണ്ടെത്തി.

പേജ് സിക്‌സിന്റെയും ടിഎംഇസഡിന്റെയും റിപ്പോര്‍ട്ട് അനുസരിച്ച് വിറ്റോറിയ ലിയനാര്‍ഡോയുടെ അടിവസ്ത്രത്തിലേക്ക് കൈ കടത്തിയ നിലയിലുളള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെറെറ്റി ഒരു ഓഫ് ഷോള്‍ഡര്‍ ഗൗണും ചുവന്ന നിറമുള്ള മുടിയും ധരിച്ചിരുന്നു, അതേസമയം ഇന്‍സെപ്ഷന്‍ താരം കറുത്ത ട്രൗസറിനൊപ്പം വെളുത്ത ടി-ഷര്‍ട്ടും ധരിച്ചിരുന്നു.

ലിയനാര്‍ഡോ ഡികാപ്രിയോയുടെ പിന്‍ഭാഗം ക്യാമറയ്ക്ക് നേരെയായിരുന്നു, താരങ്ങള്‍ ആളുകളില്‍ നിന്ന് ഒറ്റപ്പെട്ട് പുറത്ത് ഒരു കോണിലായിരുന്നു.

അതേസമയം നടന്‍ ഇരുപത്തിയഞ്ച് വയസ്സിന് താഴെയുള്ള സ്ത്രീകളുമായി മാത്രമേ ഡേറ്റിംഗ് നടത്താറുള്ളൂ എന്ന സംശയം നെറ്റിസണ്‍സ്‌ക്കിടയിലുണ്ട്. മുമ്പ് നടന്‍ കാമില മോറോണുമായി ബന്ധത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം വേര്‍പിരിഞ്ഞു. സൂപ്പര്‍ മോഡല്‍ ജിജി ഹഡിഡുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.