നാരങ്ങ അത്ര ചില്ലറക്കാരനല്ല. സൗന്ദര്യ സംരക്ഷണത്തിനും, ആരോഗ്യ സംരക്ഷണത്തിനും മാത്രമല്ല, മറ്റു പല ഉപയോഗങ്ങളുമുണ്ട് നാരങ്ങയ്ക്ക്…
- മൈക്രോവേവ് ഓവന് കറയും അഴുക്കും പിടിച്ച് വൃത്തികേടായോ? എങ്കില്‍ അത് വൃത്തിയാക്കിയെടുക്കാന്‍ മാര്‍ഗ്ഗമുണ്ട്. ചെറുനാരങ്ങ മുറിച്ച് അതുകൊണ്ട് ഉരച്ചു നോക്കൂ. ഓവനില്‍ പറ്റിപ്പിടിച്ച കറയും മെഴുക്കും പോയി ഓവന് പുതുമയോടെയിരിക്കും.
- വേവിക്കുമ്പോള്‍ ചോറ് ഒട്ടിപ്പിടിച്ചിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. വെള്ളം തിളയ്ക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ നാരയ്ങ്ങാനീര് ഒഴിച്ച ശേഷം അരിയിട്ട് തിളപ്പിച്ചാല്‍ മതി.
- പഞ്ചസാര പാത്രത്തില്‍ അല്പം നാരങ്ങാത്തൊലി ഇട്ടുവച്ചാല്‍ പഞ്ചസാര കട്ടിയാകില്ല.
- പാത്രങ്ങളിലെ കറയും വാഷ്ബേസനിലെ പൈപ്പുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളും കളയാന്‍ ഒരു കഷണം നാരങ്ങ കൊണ്ട് ഉരച്ച് വൃത്തിയാക്കിയാല്‍ മതി.
- പച്ചക്കറി അരിഞ്ഞ് ചോപ്പിങ് ബോര്‍ഡ് ആകെ കറപിടിച്ചിരിക്കുകയാണോ. എങ്കില്‍ ഒരു നാരങ്ങ ഉപയോഗിച്ച് ചോപ്പിങ് ബോര്‍ഡ് വൃത്തിയാക്കിനോക്കൂ. ഇങ്ങനെ ചെയ്യുന്നതോടെ തിളക്കമുളളതും വൃത്തിയുളളതുമായ പുതുപുത്തന്‍ ചോപ്പിങ് ബോഡ് ലഭിക്കുന്നതാണ്.
- നെയില്‍പോളിഷ് റിമൂവര്‍ തീര്‍ന്നുപോയെങ്കില്‍ ടെന്‍ഷന്‍ വേണ്ട. നാരങ്ങയ്ക്ക് നെയില്‍പോളിഷ് റിമൂവര്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിയും.
- സ്ഥിരമായ സോപ്പിന്റെയും എണ്ണയുടെയും ഉപയോഗം ബാത്ത്ടബ്ബ് വൃത്തികേടായിട്ടുണ്ടോ. കുറച്ച് ഉപ്പും നാരങ്ങയും ചേര്ത്ത്് കഴുകിനോക്കൂ.
- ഉറുമ്പിനെ തുരത്താനും നാരങ്ങയ്ക്ക് കഴിയും. നാരങ്ങയുടെ ഗന്ധവും അമ്ലത്വ സ്വഭാവവും ഉറുമ്പിനെ തുരത്താന്‍ സഹായിക്കുന്നു.