Celebrity

വന്‍വിജയങ്ങളുമായി ഷക്കീറ 2023 ന് വിടപറയുന്നു ; ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ലാറ്റിന്‍ കലാകാരി

2023 ലേക്ക് വിടപറയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രൊഫഷണല്‍ വിജയങ്ങളുമായി ഷക്കീറ 2023 അവസാനിപ്പിക്കുന്നു. തന്റെ സംഗീതത്തിലൂടെ കഴിഞ്ഞ 12 മാസമായി താന്‍ കൈവരിച്ച നേട്ടങ്ങളില്‍ ആവേശഭരിതയായ കൊളംബിയന്‍ കലാകാരി, ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ലാറ്റിന്‍ കലാകാരി കൂടിയായിട്ടാണ് മാറിയത്.

തിരയലുകളില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് കലാകാരന്മായ എന്റിക് ഇഗ്ലേഷ്യസ്, ഡാഡി യാങ്കി, ആര്‍ബിഡി എന്നിവര്‍ക്ക് മുകളിലാണ് ഷക്കീര. കൂടുതല്‍ ആവേശം നല്‍കാന്‍ തന്റെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക ഇട്ട മൂന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമയുടെ ലിസ്റ്റിലും ഏറ്റവും മുന്നിലുള്ളത് ഷക്കീരയാണ്. കരോള്‍ ജിയ്ക്കൊപ്പം ഷക്കീര പാടിയ ‘ടിക്യൂജി’ എന്ന ഗാനമാണ് ഏറ്റവും പ്രിയപ്പെട്ടതായി ഒബാമ കാണിച്ചിരികകുന്നത്. കൊളംബിയന്‍ ഗായിക ഒബാമയുടെ ലിസ്റ്റ് റീപോസ്റ്റ് ചെയ്യുക മാത്രമല്ല, അവര്‍ ഒരു പൊതു സംഗീത അഭിരുചി പങ്കിടുന്നുവെന്ന് അറിയിക്കാന്‍ അദ്ദേഹത്തിന് ഒരു സന്ദേശവും അയച്ചു.

ഈ സംഗീത നേട്ടങ്ങള്‍ക്കൊപ്പം കലാകാരിക്ക് ജന്മനാടായ കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍, അവളുടെ ആഗോള വിജയത്തിന്റെ ബഹുമാനാര്‍ത്ഥം 21 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ഷക്കീറയെ തന്റെ തലയ്ക്ക് മുകളില്‍ കൈകള്‍ ഉയര്‍ത്തി ബെല്ലി ഡാന്‍സ് അവതരിപ്പിക്കുന്ന നിലയിലാണ് പ്രതിമ. ആരാധകരും നര്‍ത്തകരും കാഴ്ചക്കാരും മാലെക്കോണ്‍ ഡി ബാരന്‍ക്വില്ലയെ സമീപിച്ചു.