Lifestyle

നിലവിളക്ക് നിലത്തുവച്ചാല്‍… ഊതിക്കെടുത്തിയാല്‍… കരിന്തിരി കത്തിയാല്‍…

ഹൈന്ദവ വിശ്വാസം അനുസരിച്ച് നിലവിളക്ക് സരസ്വതീ സങ്കല്‍പ്പമാണ്. ഐശ്വരത്തിന്റെ പ്രതീകമായ നിലവിളക്ക് പുലര്‍ച്ചെയും സന്ധ്യാവേളയിലും ഭവനങ്ങളില്‍ തെളിയ്ക്കുന്നതിനും കേരളീയ സംസാരത്തോളം തന്നെ പഴക്കവുമുണ്ട്. എന്നാല്‍, ഇപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ നിലവിളക്കിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ഒടുങ്ങിയിട്ടില്ല.

നിലവിളക്കിന് തിരി എത്രവേണം, ഏതൊക്കെ ദിശയില്‍ തിരിയിടണം, നിലവിളക്ക് നിലത്ത് വയ്ക്കാമോ, നിലവിളക്കില്‍ വെളിച്ചെണ്ണ ഒഴിക്കാമോ…? ഇങ്ങനെ നീളുന്നു നിലവിളക്ക് സംബന്ധിച്ച സംശയങ്ങള്‍…ഇത്തരത്തിലുള്ള സംശയങ്ങള്‍ വിശ്വാസികള്‍ക്ക് വലിയ ആശങ്കയ്ക്ക് ഇട നല്‍കുകയും ചെയ്യുന്നു. നിലവിളക്കിനെ കുറിച്ച് സാധാരണക്കാര്‍ക്കുള്ള ചില സംശയങ്ങളും ശരികളും ഇതാ…

നിലവിളക്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാമോ…?

പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയോ മൃഗക്കൊഴുപ്പില്‍ നിന്നെടുത്ത എണ്ണയോ നിലവിളക്കില്‍ ഉപയോഗിക്കുന്നത് ദോഷമാണ്. എള്ളെണ്ണയാണ് നിലവിളക്കില്‍ ഉപയോഗിക്കാന്‍ അത്യുത്തമം. എള്ളെണ്ണ ഒഴിച്ച നിലവിളക്ക് കത്തുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം വീടിനുള്ളില്‍ പോളിസീറ്റീവ് എജര്‍ജി പ്രധാനം ചെയ്യും.

നിലവിളക്ക് ഊതിക്കെടുത്താമോ…?

സരസ്വതീ സങ്കല്‍പ്പത്തോടെ കൊളുത്തുന്ന നിലവിളക്കിലെ തിരി ഊതിക്കെടുത്തുന്നത് ദോഷമാണ്. കൈ ഉപയോഗിച്ച് തിരികെടുത്തുന്നതും നല്ല ലക്ഷണമല്ല. വെള്ളമയം ഇല്ലാത്ത പുഷ്പം എണ്ണയില്‍ മുക്കി തിരി കെടുത്തുന്നതാണ് ഉത്തമം.

നിലവിളക്ക് കരിന്തിരി കത്തിയാല്‍…

നിലവിളക്ക് കരിന്തിരി കത്തുക…അല്‍പ്പം ഭയത്തോടെ നോക്കി കാണേണ്ട ഒന്നാണ് ഇത്. നിലവിളക്കിന്റെ മുകള്‍ ഭാഗം സരസ്വതിയുടെ മുഖമാണ്. ദേവിയുടെ മുഖത്ത് കരിപുരളുന്നതിന് തുല്യമാണ് കരിന്തിരി കത്തുക എന്നത്. ഇത് ദൈവകോപത്തിന് ഇടവരുത്തും. അതുകൊണ്ടു തന്നെ നിലവിളക്ക് കരിന്തിരി കത്താതെ ശ്രദ്ധിക്കുക. നിലവിളക്കിലെ തിരി എണ്ണയില്‍ മുങ്ങിക്കിടക്കുന്നതാണ് ശുഭ ലക്ഷണം.

ഏത് സമയത്താണ് വിളക്ക് കൊളുത്തേണ്ടത്…?

പൊതുവെ ഹൈന്ദവ ഭവനങ്ങളില്‍ പുലര്‍ച്ചെയും സന്ധ്യാസമയത്തും നിലവിളക്ക് കൊളുത്താറുണ്ട്. എന്നാല്‍, പുലര്‍ച്ചെ ആയാലും സന്ധ്യയ്ക്ക് ആയാലും ഏത് സമയത്ത് എന്നതിന് ഒരേ മറുപടി ലഭിച്ചെന്നു വരില്ല. ഉദയാസ്തമയ സമയത്താണ് നിലവിളക്ക് കൊളുത്തേണ്ടത്. പ്രഭാതത്തില്‍ ഉദയ സൂര്യനെ നമിച്ചുകൊണ്ട് കിഴക്കേ തിരിയാണ് ആദ്യം കൊളുത്തേണ്ടത്. സന്ധ്യയ്ക്ക് അസ്തമയ സൂര്യനെ നമിച്ചുകൊണ്ട് പശ്ചിമദിക്കിലെ തിരി ആദ്യം കൊളുത്തണം.

നിലവിളക്കും ശുദ്ധിയും…

നിലവിളക്കിന് നേരിടേണ്ടി വരുന്ന അശുദ്ധി കുടുംബത്തെ മുഴുവന്‍ ബാധിക്കും. അതുകൊണ്ടു തന്നെ നിലവിളക്ക് ശുദ്ധിയോടെ പരിപാലിക്കുക. ദിവസവും കഴുകി മിനുക്കി പുതിയ തിരിയിട്ട് വേണം കത്തിക്കാന്‍.

നിലവിളക്ക് നിലത്ത് വയ്ക്കാമോ…?

ദൈവീക ചൈതന്യമുള്ള നിലവിളക്ക് നിലത്ത് വയ്ക്കുന്നത് ഉത്തമമല്ല. ഈ ചൈതന്യത്തിന്റെ ഭാരം ഭൂമിദേവിയ്ക്ക് താങ്ങാനാകില്ലെന്നതിനാല്‍ നിലവിളക്ക് പീഠത്തില്‍ വയ്ക്കുന്നതാണ് ശുഭം.

നിലവിളക്കിന് തിരി എത്ര….?

നിലവിളക്കിലെ തിരികളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ‘അഞ്ചു തിരിയിട്ട നിലവിളക്ക്’ എന്ന സങ്കല്‍പ്പമാണ് മനസിലേയ്ക്ക് വരുക. എന്നാല്‍, വീട്ടില്‍ സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെയും സന്ധ്യയ്ക്കുമായി നിലവിളക്ക് കൊളുത്തുമ്പോള്‍ രണ്ടു തിരി മതിതാകും..വിശേഷപ്പെട്ട ദിവങ്ങളിലും പൂജാ വേളകളിലും അഞ്ചു തിരിയിട്ട് വിളക്ക് കൊളുത്താം.

Leave a Reply

Your email address will not be published. Required fields are marked *