Celebrity

‘ലാലിന്റെ ഡയലോഗ് റെൻഡറിങ് കൃത്രിമം ആണ്, മമ്മൂട്ടി ഡബ്ബിങ്ങിൽ എല്ലാം കൊണ്ടുവരും’ ബാബു നമ്പൂതിരി

മലയാള സിനിമയിൽ ഒരു കാലത്ത് ശോഭിച്ചു നിന്ന താരമാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരം വെള്ളിത്തിരയിൽ സജീവമായിരുന്നു. നടനു പുറമേ അധ്യാപകൻ കൂടിയായ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പദ്മരാജന്റെ ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൽലാലിന്റ കൂട്ടുകാരനായും ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായും ബാബു നമ്പൂതിരി ഒരുപോലെ തിളങ്ങി. ശ്രദ്ധേയ വേഷങ്ങൾ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു.

മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി രണ്ട് സൂപ്പർ താരങ്ങളുമായും തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും അവരുടെ അഭിനയ മികവിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.”മമ്മൂട്ടിയും ലാലുമൊക്കെ അഭിനയിക്കുകയാണെന്നു നമുക്ക് തോന്നുകയില്ല. അവർ ബീഹെവ് ചെയ്യുകയാണ്, മമ്മൂട്ടി പ്രത്യേകിച്ചും. വികാര നിർഭരമായ രംഗങ്ങളൊക്കെ ലാൽ കണ്ണിലൂടെയും മുഖത്തെ മസിലിന്റെ മൂവ്മെന്റുകളിലൂടെയുമൊക്കെ ചെയ്യിക്കാറുണ്ട്, മൈന്യൂട്ട്റിയാക്ഷൻസ്… മമ്മൂട്ടി അങ്ങനെ ചെയ്തു കാണാറില്ല. പക്ഷേ ടോട്ടാലിറ്റി, പടം കണ്ടു കഴിയുമ്പോൾ മമ്മൂട്ടിയുടെ ഭാഗമാണ് ശരിയെന്നു തോന്നും. ലൊക്കേഷനിൽ അഭിനയിക്കുന്നത് കാണുമ്പോഴത് തോന്നാറില്ല. അത് ഭയങ്കര ഭാഗ്യമാണ്. ഡബ്ബിങ്ങിൽ മമ്മൂട്ടി എല്ലാം കൊണ്ട് വരും. ഘനഗാഭീര്യ ശബ്ദമല്ലേ, ശബ്ദത്തിൽ ഒരുപാട് വ്യത്യാസങ്ങൾ കൊണ്ട് വരാൻ മമ്മൂട്ടിക്ക് അറിയാം.

ലാലിന്റെ ഡയലോഗ് റെൻഡറിങ് ആർട്ടിഫിഷ്യൽ ആണല്ലോ. അധികം സംസാരം ഇല്ലല്ലോ. മുറിച്ചു മുറിച്ചല്ലേ സംസാരം. പക്ഷേ ആളുകൾക്കത് ഇഷ്ടപ്പെട്ടു പോയി. ലാലിനെ ഇഷ്ടപ്പെട്ടു പോയി, ഡയലോഗ് റെൻഡറിങ് ഇഷ്ടപ്പെട്ടു പോയി. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന നടൻമാർ ഇപ്പോഴും മലയാളത്തിൽ ഉണ്ട്. അതേപടി നടക്കാനും അഭിനയിക്കാനും അനുകരിക്കാനും ശ്രമിക്കുന്നവർ. പേര് ഞാൻ പറയുന്നില്ല. പിന്നെ ഡയലോഗ് റെൻഡറിങ് ലാലിന്റേത് എനിക്കത്ര താല്പര്യമില്ല. പക്ഷേ അഭിനയശൈലി എന്നിക്കു ലാലിന്റേത് ആണിഷ്ടം. റിയാക്ഷൻ നമ്മുക്ക് അറിയാം. അതറിഞ്ഞാൽ നമുക്കും നന്നായി കൂടെ അഭിനയിക്കാം. ഒരു കെമിസ്ട്ട്രിയുണ്ട്. നമ്മുക്കും അങ്ങനെ തന്നെ വന്നു പോകും. ചില കഥാപാത്രങ്ങൾ ആകുക, ജീവിക്കുക എന്നൊക്കെ പറയാറില്ലേ, അതാണത്. മമ്മൂക്കയ്ക്ക് അതില്ല എന്നല്ല, ഹി ഈസ് എ ഗ്രേറ്റ്‌ ആക്ടർ. മോഹൻലാലിന് ആ അഭിനയശൈലി കുറച്ചു കൂടിയുണ്ട്…. ” ബാബു നമ്പൂതിരി പറയുന്നു.