Hollywood

നടാഷ ലെഗെറോ അതിരുകടന്നു ; സ്റ്റാന്‍ഡ്-അപ്പ് കോമഡി ചെയ്യുന്നതിനിടയില്‍ കുപ്പായം ഊരിമാറ്റി ടോപ്‌ലെസ്സായി

സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലും അവളുടെ വ്യക്തിജീവിതത്തിലും അതിര് കടക്കുന്നത് നതാഷ ലെഗെറോയ്ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതല്‍പ്പം കടന്നകൈ ആയിപ്പോയില്ലേയെന്നാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഇംപ്രൂവില്‍ അടുത്തിടെ നടന്ന അവരുടെ ഒരു ഷോ കണ്ട ആരാധകരുടെ സംശയം. സ്റ്റാന്‍ഡപ്പ് കോമഡിഷോയ്ക്ക് ഇടയില്‍ ആകസ്മികമായി താന്‍ ധരിച്ചിരുന്നു രോമ ജാക്കറ്റ് നീക്കം ചെയ്ത് നടി ടോപ്ലെസ് ആയി സ്‌റ്റേജില്‍ നിന്നു. നൂറുകണക്കിന് ആരാധകരെ ഞെട്ടിച്ച നടിയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനവും ഞെട്ടലും ഒരുപോലെ ഉണ്ടായി.

”ആണ്‍കുട്ടികള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് കഴിയില്ല?” വേദിയിലെ പുരുഷ ഹാസ്യനടന്‍ ചെയ്തതിന് തൊട്ടുപിന്നാലെ നടാഷയും ചെയ്തു കൊണ്ടു പറഞ്ഞു. കൂടെ പരിപാടി അവതരിപ്പിക്കുന്ന ഹാസ്യനടന്‍ ബെര്‍ട്ട് ക്രീഷര്‍ അവളെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു നടാഷയുടെ അപ്രതീക്ഷിതവും ധീരവുമായ നീക്കം. നേരത്തെ, ബെര്‍ട്ട് ഷര്‍ട്ട് അഴിച്ചു മാറ്റിയിരുന്നു.

2005-ല്‍ എംടിവി റിയാലിറ്റി സീരീസായ ‘ദി 70 ഹൗസ്’ എന്നതിന്റെ അവതാരകയായി പ്രശസ്തിയിലേക്ക് ഉയര്‍ന്ന 49 കാരിയായ നതാഷ, ഡെനിം ഓവറോളുകള്‍ക്ക് മുകളില്‍ വെളുത്തതും രോമമുള്ളതുമായ കോട്ട് ധരിച്ചുകൊണ്ടാണ് വേദിയില്‍ എത്തിയത്.എത്തിയപ്പോള്‍ തന്നെ മുകളിലത്തെ കോട്ടും ടോപ്പും ആള്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. നിലവിളികളും ചിരിയും സമന്വയിപ്പിച്ചാണ് സദസ്സ് പ്രതികരിച്ചത്.

ഒരു കുട്ടിയുടെ അമ്മയായ നതാഷ ബുധനാഴ്ച രാത്രി ഹോളിവുഡിലെ കോമഡി റോക്ക്‌സ് ഇവന്റിലെ ഒരു ഫീച്ചര്‍ പെര്‍ഫോമറായിരുന്നു. ഡേവിഡ് സ്‌പേഡ്, ടിഫാനി ഹദ്ദിഷ് തുടങ്ങിയ പ്രശസ്തമായ പേരുകളും സ്റ്റാര്‍-സ്റ്റഡ് ലൈനപ്പിലുണ്ടായിരുന്നു.

https://www.instagram.com/p/C2YgaQVPe4L/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==