റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മോഹന്‍ലാല്‍ നായകനായ ‘എല്‍2: എമ്പുരാന്‍’ 100 കോടി കടന്ന് ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. അതിനൊപ്പം തന്നെ ഇന്ത്യയില്‍ ഉടനീളം സിനിമ തിളച്ചുമറിയുകയാണ്. സിനിമയ്ക്ക് എതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍ മാഗസിന്‍ തന്നെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ റീ എഡിറ്റിംഗ് ആവശ്യപ്പെട്ടി രിക്കുകയാണ്. 17 കട്ടുകളാണ് സിനിമയ്ക്ക് പുതിയതായി നിര്‍ദേശിച്ചിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ചിത്രീകരണത്തിന്റെ പേരില്‍ വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് തിരിച്ചടി നേരിടുമ്പോ ള്‍ വിവാദത്തെ സിനിമയുടെ എഴുത്തുകാരന്‍ മുരളീഗോപി അഭിസംബോ ധന ചെയ്തു. തല്‍ക്കാലം വിവാദങ്ങളില്‍ നിഷ്പക്ഷത പാലിക്കാനാണ് തീരുമാനം. പിടിഐക്ക് നല്‍കി യ പ്രസ്താവനയില്‍, നേരിട്ട് അഭിപ്രായമിടുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു, സിനിമ യെ അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ പ്രേക്ഷകര്‍ ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കലാപത്തിനിടെ സായിദ് മസൂദിന്റെ കുടുംബത്തെ കൊലപ്പെടുത്താന്‍ ഒരു ഹിന്ദുത്വ സംഘടനാ നേതാവ് ആസൂത്രണം ചെയ്യുന്നതിന്റെ ചിത്രീകരണത്തില്‍ നിന്നാണ് എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള വിവാദം ഉടലെടുത്തത്. സംഘപരിവാറില്‍ നിന്നുള്ള വിമര്‍ശകര്‍ ചിത്രം ‘ഹിന്ദു വിരുദ്ധമാണ്’ എന്ന് ആരോപിച്ചപ്പോള്‍, ഇടതുപക്ഷ ത്തിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണക്കാര്‍ വലതുപക്ഷ തീവ്രവാദത്തെ ധീരമായി സ്വീകരിച്ചതിനെ പ്രശംസിച്ചു. സിനിമയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്ന് ഓര്‍ഗനൈസര്‍ പത്രം നടത്തിയത്.
സിനിമയിലൂടെ മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചിരിക്കുകയാണെന്നും മുമ്പും ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജെന്നും അവര്‍ ആരോപിച്ചു. മുമ്പ് ലക്ഷദ്വീപിലെ മുസ്‌ളീം ഭരണാധികാരി കളുമായി ബന്ധപ്പെട്ട വിവാദത്തിലും പൗരത്വഭേദഗതി നിയമത്തിലും ബിജെപി വിരുദ്ധ അഭിപ്രായം ഇട്ടയാളാണ് പൃഥ്വിരാജെന്ന് ഓര്‍ഗനൈസര്‍ പറയുന്നു. നിഷ്പക്ഷ മതിയായി നിലകൊണ്ട മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ എടുത്ത നിലപാട് ആരാധകരോട് ചെയ്ത ചതിയാണെന്നും ആരോപിച്ചു. സാമുദായിക ഐക്യ ത്തോടെ പോകുന്ന സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുകയും ഹിന്ദുക്കളെ മനുഷ്യക്കു രുതി നടത്തുന്നവരായി ചിത്രീകരിക്കാനുമാണ് സിനിമ ഉപയോഗിച്ച തെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ അഭിനയിച്ച 2019 ലെ മലയാളം ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന അരങ്ങേറ്റം കൂടിയാണിത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, അഭിമന്യു സിംഗ്, ഇന്ദ്രജിത്ത് സുകുമാരന്‍, ജെറോം ഫ്ലിന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തില്‍.