Movie News

വേര്‍പിരിയലിനുശേഷം ജീവിതം നേടാന്‍ ശ്രമിക്കുന്നവര്‍; കാതലിക്ക നേരമില്ലൈയെ കുറിച്ച് സംവിധായിക

വേര്‍പിരിയലിനുശേഷം ബന്ധങ്ങളും ജീവിതവും നേരിടാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ജയം രവിയും നിത്യാമേനോനും ഒരുമിക്കുന്ന ‘കാതലിക്ക നേരമില്ലൈ’ എന്ന് സംവിധായിക കിരുത്തിഗ ഉദയനിധി. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന സിനിമ തലമുറകള്‍ തോറും വ്യത്യസ്തമായ പ്രണയം എന്ന ആശയത്തെ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും പറയുന്നു.

”പ്രണയം കാലാതീതവും സാര്‍വത്രികവുമായ ഒന്നാണ്. പ്രണയം എന്ന സങ്കല്‍പ്പം ഇന്നത്തെ തലമുറയ്ക്ക് വ്യത്യസ്തമാണ്; ഞങ്ങളുടേത് ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു, ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എന്റെ സിനിമയില്‍ ഞാന്‍ കാണിക്കാന്‍ ശ്രമിക്കുന്നത് ഇതാണ്” സംവിധായിക പറഞ്ഞു.

ചിത്രത്തിനായി സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെ സമീപിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ച കിരുത്തിഗ, ഓരോ സംവിധായകരും മാസ്‌ട്രോയ്ക്കൊപ്പം എങ്ങനെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി. ജയം രവിയും നിത്യാ മേനോനും ഈ പ്രൊജക്റ്റില്‍ കമ്മിറ്റ് ചെയ്തതിന് ശേഷമാണ് ചിത്രത്തിനായി സംഗീതജ്ഞനെ സമീപിക്കാന്‍ തനിക്ക് ആത്മവിശ്വാസമുണ്ടായതെന്ന് സംവിധായിക എടുത്തുപറഞ്ഞു.