സാമൂഹികമാധ്യമത്തില്‍ വൈകാരികമായ കുറിപ്പെഴുതി നടനും മിമിക്രി ആര്‍ട്ടിസ്‌റ്റുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന കുഞ്ഞുന്നാളിലെ മോഹംകൊണ്ടു മാത്രമാണ് ഇവിടെ എത്തിനില്‍ക്കുന്നതെന്നും മരണംവരെ പ്രേക്ഷകര്‍ക്കു മുന്നില്‍ ചെറിയ കലാകാരനായി നില്‍ക്കാന്‍ കൊതിയാണെന്നുമാണ് കുറിപ്പ്. കൂട്ടത്തിലൊരുവന്‍ നന്നാകുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ലെന്നും കുറിപ്പില്‍ പറയുന്നു.
”നിങ്ങളോടു പങ്കുവയ്‌ക്കാത്ത ഒരു കാര്യവുമെനിക്കില്ല. നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്‌തിട്ടുമില്ല. നാട്ടുകാരിലും കൂട്ടുകാരിലും ഭാര്യയൊഴിച്ച് കുറേ വീട്ടുകാരിലും ചിലര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെ കീഴ്‌മേല്‍ മറിയുകയാണ്. കൂട്ടത്തില്‍ ഒരുവന്‍ നന്നാവുന്നതില്‍ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല! എന്നിട്ടും ഈ അസൂയാമേധ്യങ്ങളുടെ ഇടയിലൂടെ ദൃശ്യം, ചാന്തുപൊട്ട് തുടങ്ങി അസാധ്യമായ വിജയങ്ങളുള്‍പ്പെടെ മുപ്പതോളം സിനിമകളില്‍ പങ്കാവാന്‍ കഴിഞ്ഞതില്‍ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണംവരെ സ്‌മരിക്കും. ദ്രോഹിച്ചവരെയും!” ജയചന്ദ്രന്‍ പറയുന്നു.
ആരും അറച്ചുപോകുന്ന മാരകമായ ആരോപണം ഏല്‍പ്പിച്ചിട്ടും നിങ്ങളിലെ ഒരു വലിയ വിഭാഗം മെസേജിലൂടെയും കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നതുകൊണ്ടാണ് ഇതെല്ലാം എഴുതുന്നതെന്നും ജയചന്ദ്രന്‍ കുറിപ്പില്‍ വ്യക്‌തമാക്കുന്നു.




