Sports

സച്ചിനാണോ കോഹ്ലിയാണോ കേമന്‍; ഇതാ ഈ കണക്കുകള്‍ നോക്കൂ…!!

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കൂടി സെഞ്ച്വറി നേടിയതോടെ ഇതിഹാസതാരം സച്ചിനോ അതോ വിരാട് കോഹ്ലിയോ കുടുതല്‍ കേമന്‍ എന്ന തരത്തിലൊരു ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ഉണ്ടാകുന്നുണ്ട്. ഇരുവരുടേയും സെഞ്ച്വറികള്‍ താരതമ്യം ചെയ്യുന്നവരും ഏറെയാണ്. രണ്ടു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റിയ കളിക്കാരാണ് സച്ചിനും കോഹ്ലിയും.

ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള വിരാട് കോഹ്ലിയുടെ സമയം സച്ചിനെ അപേക്ഷിച്ച് വളരെ കുറവാണ്. 49 സെഞ്ച്വറി നേടാന്‍ കോഹ്ലി 15 വര്‍ഷമെടുത്തപ്പോള്‍ 22 വര്‍ഷം നീണ്ട കരിയറില്‍ നിന്നുമായിരുന്നു സച്ചിന്‍ 49 സെഞ്ചറികള്‍ പൂര്‍ത്തിയാക്കിയത്. കോഹ്ലി ഓരോ 5.65 ഇന്നിംഗ്‌സിലും ഒരു സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്‍ സെഞ്ച്വറികള്‍ വന്നത് ശരാശരി 9.22 ഇന്നിംഗ്‌സുകൡാണ്. സച്ചിന്‍ കളിച്ച മത്സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 131 സെഞ്ച്വറികള്‍ നേടിയപ്പോള്‍ കോഹ്ലി കളിച്ച മത്സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കണ്ടെത്തിയത് 137 സെഞ്ച്വറികളാണ്.

ഇന്ത്യ ചേസ് ചെയ്ത മത്സരങ്ങളിലായിരുന്നു കോഹ്ലി 27 സെഞ്ച്വറികള്‍ നടിയത്. ഇതില്‍ 23 ലും വിജയം നേടി. ചേസ് ചെയ്ത മത്സരങ്ങളില്‍ സച്ചിന്‍ കുറിച്ചിട്ടുള്ളത് 17 ശതകങ്ങളാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റിട്ടുള്ളത്. അതേസമയം ആദ്യം ബാറ്റ് ചെയ്തപ്പോള്‍ നേടിയ സെഞ്ച്വറികളുടെ കാര്യത്തില്‍ മാത്രമാണ് സച്ചിന്‍ കോഹ്ലിക്ക് മുന്നിലുള്ളത്. സച്ചിന്‍ 32 സെഞ്ച്വറികള്‍ നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്തപ്പോള്‍ കോഹ്ലി നേടിയത് 21 സെഞ്ച്വറിയാണ്. സെഞ്ച്വറി നേടി സച്ചിന്‍ കളിച്ച മത്സരങ്ങളില്‍ 50.54% ആണ് ഇന്ത്യയുടെ വിജയശതമാനം. കോഹ്ലി ഇലവനില്‍ ഉള്ളപ്പോള്‍ ഇത് 61.46 ആണ്. തെന്‍ഡുല്‍ക്കറുടെ 49 സെഞ്ച്വറികളില്‍ 33 സെഞ്ച്വറികളിലാണ് വിജയം വന്നത്.

കോഹ്ലിയുടെ കാലത്ത് 41 സെഞ്ച്വറികള്‍ വന്ന മത്സരവും ഇന്ത്യ വിജയം നേടി. സ്വന്തം മണ്ണില്‍ തെന്‍ഡുല്‍ക്കര്‍ 20 സെഞ്ച്വറികള്‍ നേടിയപ്പോള്‍ കോഹ്ലിയുടെ 49 സെഞ്ച്വറികളില്‍ 23 എണ്ണം മാത്രമാണ് നാട്ടില്‍ അടിച്ചത്. സച്ചിന്‍ അവേ ഗെയിംസില്‍ സെഞ്ച്വറി നേടിയത് 12 മത്സരങ്ങളിലാണ്. കോഹ്ലി വിദേശത്ത് നേടിയത് 21 സെഞ്ച്വറികളാണ്. കളിച്ച ഒമ്പത് രാജ്യങ്ങളിലും കുറഞ്ഞത് ഒരു ഏകദിന സെഞ്ച്വറി യെങ്കിലും കോഹ്ലി നേടിയിട്ടുണ്ട്. സച്ചിന്‍ 16 രാജ്യങ്ങളില്‍ ഏകദിനം കളിക്കുകയും 12 രാജ്യങ്ങളില്‍ നിന്ന് സെഞ്ച്വറികള്‍ നേടുകയും ചെയ്തിട്ടുണ്ട്. സെഞ്ച്വറി നേടിയ വേദികളുടെ കാര്യത്തില്‍ സച്ചിന്‍ 34 ഗ്രൗണ്ടുകളില്‍ ഒരു സെഞ്ച്വറിയെങ്കിലും നേടിയപ്പോള്‍ കോഹ്ലി 32 വേദികളില്‍ സെഞ്ച്വറി നേടി.